ബി. എഫ്. സി - സിംസ് ഓണം മഹോത്സവം: ലോഗോ റിലീസും ആഘോഷ കവാട ഉദ്ഘാടനവും നടന്നു
പ്രദീപ് പുറവങ്കര
മനാമ : ഈ വർഷത്തെ ബി. എഫ്. സി - സിംസ് ഓണം മഹോത്സവത്തിന്റെ ലോഗോ റിലീസും ഓണം ആഘോഷ കവാടത്തിന്റെ ഉദ്ഘാടനവും സിംസ് ഗുഡ്‌വിൻ ഹാളിൽ നടന്നു. ബി. എഫ്. സി ഗ്രൂപ്പ് മാർക്കറ്റിംഗ് മാനേജർ അനൂപ് പ്രസന്നകുമാർ ചടങ്ങുകൾ ഉദ്ഘാടനം ചെയ്തു.
അഞ്ഞൂറോളം പേരുടെ സാന്നിധ്യത്തിൽ ആഘോഷാരവത്തോടെ സിംസ് കുടുംബാംഗങ്ങൾ ഓണത്തെ വരവേറ്റു. സിംസ് പ്രസിഡന്റ് പി. ടി. ജോസഫ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി നെൽസൺ വർഗീസ് സ്വാഗതപ്രസംഗം നടത്തി. അസിസ്റ്റന്റ് ഫിനാൻസ് സെക്രട്ടറി ജെയ്സൺ മഞ്ഞളി നന്ദി രേഖപ്പെടുത്തി.
ഓണാഘോഷ പരിപാടികളുടെ ജനറൽ കൺവീനർ പോൾ കെ. ആന്റണി ഓണം മഹോത്സവത്തിന്റെ വിവിധ പരിപാടികൾ വിശദീകരിച്ചു. സെപ്റ്റംബർ 4ന് സെഗയ ബി.എം.സി ഹാളിൽ ബി. എഫ്. സി - സിംസ് ഓണം മഹാസദ്യ സംഘടിപ്പിക്കുന്നതായി ഓണാസദ്യ കൺവീനർ റോയ് ജോസഫ് അറിയിച്ചു. രാവിലെ 11.30ന് മഹാസദ്യ ആരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ഫിയോണ റോസ്, ലിനെറ്റ് റോസ് എന്നിവർ പരിപാടികളുടെ മുഖ്യ അവതാരകരായിരുന്നു.
രണ്ടുമാസത്തോളം നീണ്ടുനിൽക്കുന്ന ഓണാഘോഷ പരിപാടികൾക്ക് വിവിധ കമ്മിറ്റികൾ നേതൃത്വം നൽകും. സിംസ് ഫിനാൻസ് സെക്രട്ടറി ജേക്കബ് വാഴപ്പിള്ളി, ബോർഡ് അംഗങ്ങളായ ജോബി ജോസഫ്, ഷാജി സെബാസ്റ്റ്യൻ, സിബു ജോർജ്, സോബിൻ ജോസ്, സിംസ് ലേഡീസ് വിംഗ് പ്രസിഡന്റ് സ്റ്റെഫി അരുൺ, വൈസ് പ്രസിഡന്റ് ജിൻസി ലിയോൺസ് എന്നിവരും കോർ ഗ്രൂപ്പ് ചെയർമാൻ ബെന്നി വർഗീസും ചടങ്ങുകൾക്ക് നേതൃത്വം നൽകി.
aa

