മതചിഹ്നത്തെ അധിക്ഷേപിച്ച് സോഷ്യൽ മീഡിയ പോസ്റ്റ്: ബഹ്‌റൈനിൽ 39 കാരൻ അറസ്റ്റിൽ


പ്രദീപ് പുറവങ്കര

മനാമ: സോഷ്യൽ മീഡിയയിലൂടെ ഒരു മതവിഭാഗം ആദരിക്കുന്ന ചിഹ്നത്തെ അധിക്ഷേപിക്കുന്ന രീതിയിൽ പോസ്റ്റിട്ട 39 കാരൻ ബഹ്‌റൈനിൽ പിടിയിലായി. ആന്റി കറപ്ഷൻ ആൻഡ് ഇലക്ട്രോണിക് സെക്യൂരിറ്റി ജനറൽ ഡയറക്ടറേറ്റാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

സാമൂഹിക സൗഹാർദ്ദവും സമാധാനവും തകർക്കുന്ന രീതിയിലും വർഗീയ വിദ്വേഷം വളർത്തുന്ന തരത്തിലുമുള്ള നിയമവിരുദ്ധമായ വിവരങ്ങൾ പ്രചരിപ്പിച്ചതിനാണ് നടപടി. ഇയാൾക്കെതിരെ ആവശ്യമായ പ്രാഥമിക നടപടികൾ പൂർത്തിയാക്കിയതായും കേസ് കൂടുതൽ അന്വേഷണങ്ങൾക്കായി പബ്ലിക് പ്രൊസിക്യൂഷന് കൈമാറുമെന്നും അധികൃതർ അറിയിച്ചു.

മതചിഹ്നങ്ങളെ അധിക്ഷേപിക്കുന്നതോ സമാധാനാന്തരീക്ഷം തകർക്കുന്നതോ ആയ വിവരങ്ങൾ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കരുതെന്ന് ആഭ്യന്തര മന്ത്രാലയം പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. രാജ്യത്തെ നിയമങ്ങളും വ്യവസ്ഥകളും കർശനമായി പാലിക്കണമെന്നും സാമൂഹിക പ്രതിബദ്ധതയോടെ പെരുമാറണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.

article-image

ss

You might also like

  • Lulu Exchange
  • Straight Forward

Most Viewed