ഭർത്താവിന്റെ സംശയം കൊലപാതകമായി: വാഴത്തോട്ടത്തിൽ ഒളിപ്പിച്ച മൃതദേഹത്തിന് നാലുനാൾ പഴക്കം
ഷീബ വിജയൻ
മലപ്പുറം പോത്തുകല്ല് മേലെ മുണ്ടേരി അപ്പൻകാപ്പ് നഗറിൽ സ്ത്രീയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് ഇവരുടെ ഭർത്താവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. അപ്പൻകാപ്പ് ഉന്നതിയിലെ നിഷ (35) ആണ് കൊല്ലപ്പെട്ടത്. മൃതദേഹത്തിന് നാലു ദിവസത്തെ പഴക്കമുണ്ട്. മീൻ പിടിക്കാൻ പോയ പ്രദേശവാസികളാണ് നീർപുഴയോട് ചേർന്ന വാഴത്തോട്ടത്തിൽ മൃതദേഹം കണ്ടെത്തി പോലീസിനെ വിവരമറിയിച്ചത്.
നിഷയും ഭർത്താവ് സുരേഷും തമ്മിലുണ്ടായ വഴക്കും സംശയവുമാണ് കൊലപാതകത്തിന് കാരണമെന്ന സൂചനയാണ് പോലീസിന് ലഭിച്ചിട്ടുള്ളത്. മർദ്ദനത്തിനിടെ തല കല്ലിലടിച്ച് വീണതാകാം മരണത്തിലേക്ക് നയിച്ചത്. മൃതദേഹം പുറത്തറിയാതിരിക്കാൻ സമീപത്ത് കോഴി വേസ്റ്റ് നിക്ഷേപിക്കുകയും മുകളിൽ വാഴയിലകൾ കൊണ്ട് മൂടുകയും ചെയ്തിരുന്നു.
ബുധനാഴ്ച രാത്രി 12 മണിയോടെ മുണ്ടേരി കൃഷി ഫാം പ്രദേശത്തു നിന്നാണ് പോലീസ് സുരേഷിനെ കസ്റ്റഡിയിലെടുത്തത്. ഇയാളെ ചോദ്യം ചെയ്തു വരികയാണ്.
afs dssddsf

