പിറന്നാൾ ആഘോഷം കണ്ണീരായി: ആന്ധ്രയിൽ ബസും ഓട്ടോയും കൂട്ടിയിടിച്ച് 4 കുട്ടികളടക്കം 7 മരണം


ഷീബ വിജയൻ

അമരാവതി: ആന്ധ്രാപ്രദേശിലെ പൽനാട് ജില്ലയിൽ സ്വകാര്യ ബസും ഓട്ടോയും കൂട്ടിയിടിച്ച് ഏഴുപേർ മരിച്ചു. വേല സ്വദേശികളായ ബൊന്ത ബാബു (62), ബൊന്ത മണമ്മ (55), സമ്പൂർണ്ണമ്മ (70), ലക്ഷ്മമ്മ (75), ഗംഗമ്മ (50), ചൗതുപ്പള്ളി സുവർത്ത (45), മരിയമ്മ (45) എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച പുലർച്ചെയായിരുന്നു അപകടം.

വിജയവാഡയിൽ നിന്ന് തിരുപ്പതിയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് Chilakaluripet ലെ കലാ മന്ദിർ ജംഗ്ഷനിൽ വച്ചാണ് ഓട്ടോയുമായി കൂട്ടിയിടിച്ചത്. ഒരു യാത്രക്കാരനെ കയറ്റാനായി Chilakaluripet ബൈപ്പാസിലെത്തിയ ബസ് പിന്നീട് നരസറാവുപേട്ട് ബസ് സ്റ്റാന്റിലേക്ക് പോകുന്നതിനിടയിലാണ് അപകടമുണ്ടായത്.

കൊണ്ടമഞ്ചുളൂരിൽ നടന്ന ജന്മദിനാഘോഷത്തിൽ പങ്കെടുത്തു മടങ്ങി 15 പേരുമായി വേലൂര് ഗ്രാമത്തിലേക്ക് പോവുകയായിരുന്ന ഓട്ടോയിലാണ് ബസ് ഇടിച്ചത്. അപകടത്തിൽ നാലു കുട്ടികൾ ഉൾപ്പെടെ എട്ടു പേർക്ക് പരിക്കേറ്റു. നാലു പേർ സംഭവസ്ഥലത്തും മൂന്നു പേർ ആശുപത്രിയിൽ വച്ചുമാണ് മരിച്ചത്. പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഓട്ടോ ഡ്രൈവർ അമിതമായി മദ്യപിച്ചിരുന്നതായി നാട്ടുകാർ ആരോപിച്ചു. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

article-image

മമം്േ്േ

You might also like

  • Lulu Exchange
  • Straight Forward

Most Viewed