ഐ.സി.എഫ് മദ്ഹുർറസൂൽ സമ്മേളനം ശ്രദ്ധേയമായി


പ്രദീപ് പുറവങ്കര 

മനാമ: പ്രവാചകർ മുഹമ്മദ് നബിയുടെ 1501-ാം ജന്മദിനത്തോ ടനുബന്ധിച്ച് ഐ.സി.എഫ് ബഹ്റൈൻ മീലാദ് കാമ്പയിനിന്റെ ഭാഗമായി സൽമാബാദ് റീജിയൻൻ കമ്മിറ്റി മദ്ഹുർറസൂൽ സമ്മേളനം സംഘടിപ്പിച്ചു. ഖൽബിലാണ് എന്റെ നബി (സ) എന്ന ശീർഷകത്തിൽ അൽ ഹി ലാൽ ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം അബ്ദുറഹീം സഖാ -ഫിയുടെ അധ്യക്ഷതയിൽ ഐ. .സി.എഫ് നാഷണൽ ജനറൽ സെക്രട്ടറി ശമീർ പന്നൂർ ഉദ്ഘാടനം ചെ യ്തു. പ്രമുഖ പണ്ഡിതനും വാഗ്മി യുമായ സയ്യിദ് വി. പി. എ തങ്ങൾ ആട്ടീരി മുഖ്യപ്രഭാഷണം നടത്തി.

ഐ.സി എഫ് നാഷണൽ പ്രസിഡണ്ട് അബൂബക്കർ ലത്വീഫി, അഡ്വ: എം സി അബ്ദുൽ കരീം, എന്നിവർ പ്ര സംഗിച്ചു. ഉസ്മാൻ സഖാഫി, റഫീക്ക് ലത്വീഫി വരവൂർ, സുലൈമാൻ ഹാജി, അബ്ദുറസാഖ് ഹാജി ഇടിയങ്ങര, മൻസൂർ അഹ്സനി എന്നിവർ സംബന്ധിച്ച സമ്മേളവേദിയിൽ നടന്ന ലഹരി വിരുദ്ധ പ്രതിജ്ഞക്ക് നാഷണൽ മീഡിയ സെക്രട്ടറി ഫൈസൽ ചെറുവണ്ണൂർ നേതൃത്വം നൽകി.

സമ്മേളനത്തിന് മുന്നോടിയായി നടന്ന മൗലിദ് പാരായണത്തി
ന് ഹാഷിം മുസ്‌ലിയാർ, ഷഫീ ഖ് മുസ്‌ലിയാർ, റഹീം താനൂർ, അഷ്റഫ് കോട്ടക്കൽ എന്നിവർ നേ തൃത്വം നൽകി. അബ്ദുള്ള രണ്ടത്താണി സ്വാഗതവും മൻസൂർ ചെമ്പ നന്ദിയും പറഞ്ഞു

article-image

aa

You might also like

  • Lulu Exchange
  • Straight Forward

Most Viewed