‘ബ്രീസ്’ വാർഷികവും ഗ്രാന്റ് മൗലിദും: പോസ്റ്റർ പ്രകാശനം ചെയ്തു


പ്രദീപ് പുറവങ്കര 

മനാമ: 'ഖൽബിലുണ്ട് മുത്ത് നബി (സ)' എന്ന ശീർഷകത്തിൽ ആർ.എസ്.സി. ബഹ്‌റൈൻ സംഘടിപ്പിക്കുന്ന ബ്രീസ് വാർഷികത്തിന്റെയും ഗ്രാന്റ് മൗലിദിന്റെയും പോസ്റ്റർ പ്രകാശനം ചെയ്തു. ഐ.സി.എഫ് ഗുദൈബിയ റീജിയൻ സംഘടിപ്പിച്ച മദ്ഹുറസൂൽ സമ്മേളന വേദിയിൽ വി.പി.എ. ആട്ടീരി തങ്ങളാണ് പ്രകാശനം നിർവ്വഹിച്ചത്.

ചടങ്ങിൽ ഐ.സി.എഫ് ജനറൽ സെക്രട്ടറി ശമീർ പന്നൂർ, എസ്.ജെ.എം. പ്രസിഡന്റ് മമ്മൂട്ടി മുസ്ലിയാർ, ശാഫി വെളിയങ്കോട്, ഹംസ പുളിക്കൽ, ആർ.എസ്.സി. ഗ്ലോബൽ എക്സിക്യൂട്ടീവ് അംഗം അഷ്‌റഫ്‌ മങ്കര, നാഷണൽ ചെയർമാൻ മൻസൂർ അഹ്സനി, ജനറൽ സെക്രട്ടറി മുഹമ്മദ് സഖാഫി, എക്സിക്യൂട്ടീവ് സെക്രട്ടറി ഫൈസൽ പതിയാക്കര എന്നിവർ പങ്കെടുത്തു.

സെപ്റ്റംബർ നാലിന് ഹൂറ ചാരിറ്റി ഹാളിൽ വെച്ചാണ് പരിപാടി നടക്കുന്നത്. വാർഷികത്തോടനുബന്ധിച്ച് ആൺകുട്ടികൾക്കായി മദ്ഹ് ഗാന മത്സരവും സ്ത്രീകൾക്കായി മദ്ഹ് ഗാനരചന മത്സരവും സംഘടിപ്പിക്കും. പരിപാടിയുടെ വിജയത്തിനായി ശിഹാബുദ്ദീൻ പരപ്പ (ചെയർമാൻ), മുഹമ്മദ് സഖാഫി (കൺവീനർ), ജാഫർ പട്ടാമ്പി (ഫിനാൻസ് സെക്രട്ടറി) എന്നിവരുടെ നേതൃത്വത്തിൽ 51 അംഗ സ്വാഗതസംഘം രൂപീകരിച്ചു.

article-image

aa

You might also like

  • Lulu Exchange
  • Straight Forward

Most Viewed