തീപിടിച്ച ലോറി അപകടത്തിൽ ഡ്രൈവർക്ക് ദാരുണാന്ത്യം: പാലക്കാട് ഞെട്ടിക്കുന്ന ദുരന്തം
ഷീബ വിജയൻ
പാലക്കാട് - കോഴിക്കോട് ദേശീയപാതയിൽ മുണ്ടൂർ കാഞ്ഞിക്കുളത്ത് ലോറികൾ കൂട്ടിയിടിച്ച് തീപിടിച്ച് ഡ്രൈവർ വെന്ത് മരിച്ചു. ഇന്നു പുലർച്ചെ അഞ്ചേമുക്കാലോടെയാണ് സംഭവം നടന്നത്. തിരൂർക്കാട് സ്വദേശി നാസർ (29) ആണ് മരിച്ച ഡ്രൈവർ.
കണ്ടെയ്നർ ലോറിയും മറ്റൊരു ലോറിയുമാണ് തമ്മിൽ കൂട്ടിയിടിച്ചത്. അപകടത്തെ തുടർന്ന് തീ ആളിക്കത്തുകയായിരുന്നു. അഗ്നിരക്ഷാ സേന സ്ഥലത്തെത്തി തീ അണച്ച ശേഷമാണ് നാസറിനെ പുറത്തെടുക്കാനായത്. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ദുരന്തത്തെ തുടർന്ന് പ്രദേശത്ത് ഏറെ നേരം ഗതാഗതം തടസപ്പെട്ടു.
dfsdfs

