പ്രളയത്തിന് കാരണം ഭൂകമ്പമല്ല! നേപ്പാളിലെ ദുരന്തത്തിന് പിന്നിലെ കാരണം വെളിപ്പെടുത്തി USGS
ഷീബ വിജയൻ
നേപ്പാളിൽ വൻ നാശം വിതച്ച പ്രളയത്തിന് കാരണം ഭൂചലനമല്ലെന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേ (USGS) വ്യക്തമാക്കുന്നു. ബുധനാഴ്ച രാവിലെ പ്രളയത്തിന് മുമ്പായുണ്ടായ പ്രകമ്പനം ശക്തമായ ഉരുൾപൊട്ടൽ മൂലം സംഭവിച്ചതാണെന്നാണ് കണ്ടെത്തൽ.
രാവിലെ 8.37-ന് നേപ്പാൾ-ചൈന അതിർത്തി മേഖലയിൽ റിക്ടർ സ്കെയിലിൽ 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായതായി ആദ്യം റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ അതേസമയത്ത് ഭോട്ടെ കോശി നദിയുടെ കൈവഴിയായ ലെൻഡെ ഖോല നദിയിലേക്ക് മലഞ്ചെരിവിൽ നിന്ന് വൻ മണ്ണിടിച്ചിൽ ഉണ്ടാവുകയായിരുന്നു. 5.2 തീവ്രതയുള്ള ഭൂകമ്പത്തിന് തുല്യമായ ആഘാതം സൃഷ്ടിച്ച ഈ മണ്ണിടിച്ചിലാണ് പ്രളയത്തിന് കാരണമായത്. അപകടസാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു വരുന്നു.
aefwfddsds

