മൈത്രി ബഹ്‌റൈൻ നബിദിനാഘോഷം: ലേബർ ക്യാമ്പുകളിൽ ഭക്ഷണ വിതരണം നടത്തി
പ്രദീപ് പുറവങ്കര
മനാമ: പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനത്തോടനുബന്ധിച്ച് "കാരുണ്യത്തിന്റെ പ്രവാചകൻ" എന്ന സന്ദേശവുമായി മൈത്രി ബഹ്‌റൈൻ നബിദിനാഘോഷം സംഘടിപ്പിച്ചു. പരിപാടിയുടെ ഭാഗമായി സൽമാനിയ മെഡിക്കൽ കോംപ്ലക്സിലെ ക്ലീനിംഗ് തൊഴിലാളികൾക്കും ട്യൂബ്ലി ലേബർ ക്യാമ്പിലെ അന്തവാസികൾക്കും ഭക്ഷണ വിതരണം നടത്തി.
സൽമാനിയയിൽ നടന്ന ചടങ്ങിൽ മൈത്രി പ്രസിഡന്റ് സലിം തയ്യിൽ അധ്യക്ഷത വഹിച്ചു. അൻവർ നിലമ്പൂർ പരിപാടി ഉദ്ഘാടനം ചെയ്യുകയും ഉപദേശക സമിതിയംഗം നിസാർ കൊല്ലം നബിദിന സന്ദേശം നൽകുകയും ചെയ്തു. മനുഷ്യസ്നേഹവും സഹജീവികളോടുള്ള കരുണയുമാണ് പ്രവാചകൻ പഠിപ്പിച്ചതെന്ന് അദ്ദേഹം സന്ദേശത്തിൽ ഓർമ്മിപ്പിച്ചു.
ജനറൽ സെക്രട്ടറി സക്കീർ ഹുസൈൻ സ്വാഗതവും ട്രഷറർ അബ്ദുൽ ബാരി നന്ദിയും പറഞ്ഞു. മണിക്കുട്ടൻ, തോമസ്, സാഹൽ തൊടുപുഴ, കോഴിവിള മുഹമ്മദ് കുഞ്ഞു തുടങ്ങിയ പൊതുപ്രവർത്തകരും മൈത്രിയുടെ മറ്റ് എക്സിക്യൂട്ടീവ് ഭാരവാഹികളും പരിപാടികൾക്ക് നേതൃത്വം നൽകി.
aa

