നേപ്പാളിലെ മിന്നൽപ്രളയം: മലയാളി വിനോദയാത്രാ സംഘം സുരക്ഷിതർ


ഷീബ വിജയൻ

പയ്യന്നൂർ: മിന്നൽ പ്രളയം നാശം വിതച്ച നേപ്പാളിലേക്ക് വിനോദയാത്ര പോയ 35 അംഗ മലയാളി സംഘം സുരക്ഷിതരായിരിക്കുന്നു. കാഞ്ഞങ്ങാട്ടെ ഒരു ട്രാവൽ ഏജൻസി വഴിയാണ് സംഘം യാത്ര പുറപ്പെട്ടത്.

കാസർഗോഡ് ജില്ലയിൽ നിന്ന് അഞ്ചു പേരും കണ്ണൂർ ജില്ലയിൽ നിന്ന് രണ്ടു പേരുമാണ് സംഘത്തിലുള്ളത്. മറ്റുള്ളവരെല്ലാം കോട്ടയം, എറണാകുളം ജില്ലകളിൽ നിന്നുള്ളവരാണെന്ന് പയ്യന്നൂർ സ്വദേശിനിയും പരിയാരത്ത് താമസിക്കുന്ന കടന്നപ്പള്ളി ഹയർസെക്കൻഡറി സ്‌കൂൾ അധ്യാപികയുമായ ടി.വി. ദീപ ഫോണിൽ മാധ്യമങ്ങളോട് വ്യക്തമാക്കി.

മിന്നൽ പ്രളയം ഉണ്ടാകുന്നതിന് തൊട്ടുമുമ്പാണ് സംഘം സഞ്ചരിച്ചിരുന്ന രണ്ട് ടെമ്പോ ട്രാവലറുകൾ അപകട മേഖല കടന്നുപോയത്. പ്രളയവാർത്ത അറിഞ്ഞതോടെ യാത്രക്കാർ ഭീതിയിലായി. വഴിയിലുടനീളം തടസ്സങ്ങൾ നേരിട്ടതോടെ, വനത്തിലൂടെയുള്ള ഇടുങ്ങിയ റോഡിലൂടെ രാത്രി മുഴുവൻ ഏറെ ഭയന്നാണ് യാത്ര തുടർന്നത്.

നേപ്പാളിൽ നിന്നുള്ള സംഘത്തിന്റെ ലൊക്കേഷനും വിവരങ്ങളും വി. കുഞ്ഞിക്യഷ്ണൻ എംഎൽഎക്ക് കൈമാറിയിരുന്നു. തുടർന്ന് മുഖ്യമന്ത്രി നേരിട്ട് എംബസിയുമായി ബന്ധപ്പെടുകയായിരുന്നു. ഇന്ന് രാവിലെയോടെയാണ് കാര്യങ്ങൾ ആശ്വാസകരമായത്. നിലവിൽ സംഘം അടുത്ത വിനോദകേന്ദ്രത്തിലേക്ക് യാത്ര ചെയ്യുകയാണെന്നും 29-ാം തീയതി ഗോരഖ്പൂരിൽ നിന്നുള്ള വിമാനത്തിൽ കേരളത്തിലേക്ക് മടങ്ങുമെന്നും ദീപ അറിയിച്ചു.

article-image

adsdsdfs

You might also like

  • Lulu Exchange
  • Straight Forward

Most Viewed