നീറ്റ് മാർക്ക് കുറഞ്ഞതിലുള്ള വിഷമം; രാജസ്ഥാനിൽ വീണ്ടുമൊരു പഠനമുറിയിൽ ജീവനൊടുക്കി 20-കാരി


ഷീബ വിജയൻ

ജയ്പൂർ: രാജസ്ഥാനിലെ കോട്ടയിൽ മെഡിക്കൽ പ്രവേശന പരീക്ഷയ്ക്ക് തയ്യാറെടുക്കുകയായിരുന്ന മധ്യപ്രദേശ് സ്വദേശിനി ഖുശ്ബു പട്ടേൽ (20) ജീവനൊടുക്കി. നീറ്റ് പരീക്ഷയ്ക്കായുള്ള രണ്ടാം ശ്രമത്തിലായിരുന്നു ഖുശ്ബു.

ചൊവ്വാഴ്ച രാത്രി സഹോദരി ക്ലാസ് കഴിഞ്ഞെത്തിയപ്പോൾ മുറി ഉള്ളിൽ നിന്ന് പൂട്ടിയ നിലയിലായിരുന്നു. തുടർന്ന് അയൽക്കാരും സെക്യൂരിറ്റിയും ചേർന്ന് വാതിൽ തകർത്ത് അകത്തുകയറിയപ്പോഴാണ് തൂങ്ങിയ നിലയിൽ കണ്ടത്. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മുൻപ് എഴുതിയ നീറ്റ് പരീക്ഷയിൽ 450 മാർക്ക് ലഭിച്ചതിനെ തുടർന്ന് ഖുശ്ബു കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നു. പോലീസിന് ആത്മഹത്യാക്കുറിപ്പൊന്നും ലഭിച്ചിട്ടില്ല. ഈ വർഷം ജനുവരി മുതൽ കോട്ടയിൽ നടക്കുന്ന എട്ടാമത്തെ ആത്മഹത്യയാണിത്.

article-image

acsasddsds

You might also like

  • Lulu Exchange
  • Straight Forward

Most Viewed