വിദ്യാർത്ഥികളുടെ സുരക്ഷ പ്രധാനം; പുതിയ അധ്യയന വർഷത്തിൽ ഗതാഗത നിയന്ത്രണം കർശനമാക്കാൻ ബഹ്‌റൈൻ ട്രാഫിക് വിഭാഗം


പ്രദീപ് പുറവങ്കര

മനാമ: പുതിയ അധ്യയന വർഷത്തിന് തുടക്കമാകുന്ന പശ്ചാത്തലത്തിൽ വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കാൻ ശക്തമായ മുൻകരുതലുകളുമായി ബഹ്‌റൈൻ ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്. വിദ്യാർത്ഥികളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കുക എന്നത് തങ്ങളുടെ പ്രഥമ പരിഗണനയാണെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് ഡയറക്ടർ ജനറൽ മേജർ ജനറൽ ഷെയ്ഖ് അബ്ദുൽ റഹ്മാൻ ബിൻ അബ്ദുൽ വഹാബ് അൽ ഖലീഫ വ്യക്തമാക്കി.

സ്കൂളുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് ഗതാഗത ഗതാഗതക്കുരുക്ക് ഒഴിവാക്കാനും സുരക്ഷ ഉറപ്പാക്കാനും ട്രാഫിക് പോലീസിന്റെ സാന്നിധ്യം ശക്തമാക്കും. പ്രത്യേകിച്ച് തിരക്കേറിയ സമയങ്ങളിൽ പോലീസിന്റെ പ്രത്യേക പട്രോളിങ് ഉണ്ടാകും. കുട്ടികളെ സ്കൂളുകളിൽ എത്തിക്കുന്ന രക്ഷാകർത്താക്കൾ ട്രാഫിക് നിയമങ്ങൾ പൂർണ്ണമായും പാലിക്കണമെന്നും സ്കൂൾ പരിസരങ്ങളിൽ കൂടുതൽ ശ്രദ്ധ പുലർത്തണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

വിദ്യാർത്ഥികളുടെ ജീവന് ഭീഷണിയാകുന്ന രീതിയിലുള്ള നിയമലംഘനങ്ങൾക്കെതിരെയും അശ്രദ്ധമായ ഡ്രൈവിങ്ങിനെതിരെയും വിട്ടുവീഴ്ചയില്ലാത്ത നടപടികൾ സ്വീകരിക്കും. വിവിധ സർക്കാർ ഏജൻസികളുമായി സഹകരിച്ച് വിപുലമായ ബോധവൽക്കരണ പരിപാടികളും പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്നുണ്ട്. വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നത് സമൂഹത്തിന്റെ ഒന്നാകെയുള്ള ഉത്തരവാദിത്തമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

article-image

sdfdsf

You might also like

  • Lulu Exchange
  • Straight Forward

Most Viewed