നേപ്പാളിൽ മിന്നൽപ്രളയം: മരണസംഖ്യ 170 ആയി; 250-ഓളം ഇന്ത്യക്കാരെ കാണാതായി


ശാരിക

കാഠ്മണ്ഡു: നേപ്പാളിൽ ഭോട്ടെകോഷി നദി കരകവിഞ്ഞൊഴുകിയതിനെ തുടർന്നുണ്ടായ രൂക്ഷമായ മിന്നൽപ്രളയത്തിൽ മരിച്ചവരുടെ എണ്ണം 170 ആയി ഉയർന്നു. പ്രളയത്തിൽ കാണാതായവരിൽ 250-ഓളം പേർ ഇന്ത്യൻ പൗരന്മാരാണെന്ന് വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. ആകെ അറന്നൂറിലധികം വിനോദസഞ്ചാരികളെ കാണാതായിട്ടുണ്ടെന്നാണ് നേപ്പാൾ സർക്കാറിന്റെ പ്രാഥമിക കണക്ക്. നേപ്പാൾ സൈന്യത്തിന്റെ നേതൃത്വത്തിൽ ദുരന്തബാധിത പ്രദേശങ്ങളിൽ അടിയന്തര രക്ഷാപ്രവർത്തനം യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുകയാണ്.

കാണാതായവരിൽ തമിഴ്‌നാട്ടിൽ നിന്ന് പോയ 37 പേരും ഈഷ ഫൗണ്ടേഷൻ വഴി യാത്ര തിരിച്ച് 77 പേരും ഉൾപ്പെടുന്നു. ഇവരെക്കുറിച്ചുള്ള വിവരങ്ങളൊന്നും ഇതുവരെ ലഭ്യമായിട്ടില്ല. പ്രളയത്തിന്റെ ആഘാതത്തിൽ 19 പാലങ്ങളും 40 കിലോമീറ്ററോളം റോഡുകളും നിരവധിയായ കെട്ടിടങ്ങളും പൂർണ്ണമായി തകർന്നു. അപകടസാധ്യത കണക്കിലെടുത്ത് ഇന്ത്യയിലെ ഉത്തർപ്രദേശ്, ബിഹാർ സംസ്ഥാനങ്ങളിലെ നദീതീരങ്ങളിൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

നേപ്പാൾ ടൂറിസം ബോർഡിന്റെ മുൻ കണക്കുകൾ പ്രകാരം കാണാതായ 384 വിനോദസഞ്ചാരികളിൽ 105 പേർ ഇന്ത്യക്കാരാണെന്നായിരുന്നു വിവിരം. ടിബറ്റൻ മേഖലയിലുണ്ടായ 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനവും തുടർന്നുണ്ടായ ഹിമപാതവുമാണ് ഭോട്ടെകോഷി നദിയിൽ പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിന് കാരണമായതെന്ന് നേപ്പാൾ ഭരണകൂടം അറിയിച്ചു.

article-image

aa

You might also like

  • Lulu Exchange
  • Straight Forward

Most Viewed