മതവികാരം വ്രണപ്പെടുത്തുന്ന വീഡിയോ പ്രചരിപ്പിച്ചയാൾ ബഹ്റൈനിൽ പിടിയിൽ


പ്രദീപ് പുറവങ്കര

മനാമ: മതവ്യക്തിത്വങ്ങളെ അധിക്ഷേപിക്കുന്ന രീതിയിലുള്ള വീഡിയോകൾ നിർമ്മിച്ച് പ്രചരിപ്പിച്ച 31 വയസ്സുകാരനെ ബഹ്റൈൻ ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു. വർഗ്ഗീയ സംഘർഷങ്ങൾക്കും രാജ്യത്തെ പൗരസമാധാനത്തിന് ഭംഗം വരുത്തുന്നതിനും കാരണമായേക്കാവുന്ന ഉള്ളടക്കങ്ങളാണ് വീഡിയോയിലുണ്ടായിരുന്നത്.

അറസ്റ്റിലായ വ്യക്തിക്കെതിരെ നിയമനടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും, കേസ് തുടരന്വേഷണത്തിനായി പബ്ലിക് പ്രൊസിക്യൂഷന് കൈമാറുമെന്നും അധികൃതർ വ്യക്തമാക്കി.

article-image

dfgfdg

You might also like

  • Lulu Exchange
  • Straight Forward

Most Viewed