ഇ.കെ. സലീമിനും സാജിദ സലീമിനും യാത്രയയപ്പ് നൽകി ഫ്രൻഡ്‌സ് സോഷ്യൽ അസോസിയേഷൻ
പ്രദീപ് പുറവങ്കര
മനാമ: നീണ്ടകാലത്തെ ബഹ്റൈൻ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ഫ്രൻഡ്‌സ് സോഷ്യൽ അസോസിയേഷൻ മുൻ പ്രസിഡന്റ് ഇ.കെ. സലീം എടത്തല, വനിതാ വിഭാഗം മുൻ പ്രസിഡന്റ് സാജിദ സലീം എന്നിവർക്ക് സംഘടന യാത്രയയപ്പ് നൽകി. സിഞ്ചിലെ ഫ്രൻഡ്‌സ് സെന്ററിൽ സംഘടിപ്പിച്ച ചടങ്ങിൽ ആക്ടിംഗ് പ്രസിഡന്റ് സഈദ് റമദാൻ നദ്‌വി അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ ഇ.കെ. സലീമിനുള്ള ഉപഹാരം സഈദ് റമദാൻ നദ്‌വിയും, സാജിദ സലീമിനുള്ള ഉപഹാരം വനിതാ വിഭാഗം ആക്ടിങ് പ്രസിഡന്റ് ശബീഹ ഫൈസലും കൈമാറി. തുടർന്ന് ഇ.കെ. സലീം നന്ദി രേഖപ്പെടുത്തി മറുപടി പ്രസംഗം നടത്തി.
ടി. ടി. മൊയ്തീൻ, അബ്ദുൽ മജീദ് തണൽ, എൻ. കെ. മുഹമ്മദലി, അബ്ദുൽ ഹഖ്, എ. എം. ഷാനവാസ്, വി. കെ. അബ്ദുൽ ജലീൽ, അബ്ദുൽ ഗഫൂർ മൂക്കുതല, മെഹ്‌റ മൊയ്തീൻ, അലി അഷ്‌റഫ്, അനീസ് വി. കെ, മൂസ കെ. ഹസൻ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.
തഹിയ്യ ഫാറൂഖിന്റെ പ്രാർത്ഥനയോടെ ആരംഭിച്ച പരിപാടിയിൽ ആക്ടിംഗ് ജനറൽ സെക്രട്ടറി ജാസിർ പി.പി. സ്വാഗതവും കേന്ദ്ര സമിതിയംഗം സമീർ ഹസൻ സമാപന നന്ദിയും പറഞ്ഞു.
scfsdfdf

