വേൾഡ് മലയാളി കൗൺസിൽ ബഹ്‌റൈൻ പ്രൊവിൻസ് മെഡിക്കൽ ഫോറം ഭാരവാഹികൾ ചുമതലയേറ്റു


പ്രദീപ് പുറവങ്കര

മനാമ: വേൾഡ് മലയാളി കൗൺസിൽ ബഹ്‌റൈൻ പ്രൊവിൻസ് മെഡിക്കൽ ഫോറത്തിന്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം സെഗയ്യ കെ.സി.എ ഹാളിൽ നടന്നു. പ്രൊവിൻസ് പ്രസിഡന്റ് ബാബു തങ്ങളത്തിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ, ഐ.സി.ആർ.എഫ് അഡ്വൈസറും ഡബ്ല്യു.എം.സി മെഡിക്കൽ ഫോറം രക്ഷാധികാരിയുമായ ഡോ. ബാബു രാമചന്ദ്രൻ ഭാരവാഹികൾക്ക് ബാഡ്ജ് അണിയിച്ച് സ്ഥാനാരോഹണം നിർവ്വഹിച്ചു.

ഡോ. ഡെസ്മണ്ട് ജോൺ ഗോമസ് (പ്രസിഡന്റ്), റെയ്ച്ചൽ അമിസൺ (ജനറൽ സെക്രട്ടറി), എലിസബത്ത് ഫിലിപ്പ്, ഡോ. രസ്ന സുജിത് (വൈസ് പ്രസിഡന്റുമാർ), ഡോ. പ്രിൻസ് പാപ്പച്ചൻ, ഡോ. എലിസബത്ത് പ്രിൻസ്, ലിൻസി മാത്യു, അനിഷ ബാബു (ഇ.സി അംഗങ്ങൾ) എന്നിവരടങ്ങുന്ന പുതിയ ഭരണസമിതിയാണ് ചുമതലയേറ്റത്.

ഇന്ത്യൻ ലേഡീസ് അസോസിയേഷൻ പ്രസിഡന്റ് സ്മിത ജെൻസൺ, സേക്രഡ് ഹാർട്ട് ചർച്ച് അസിസ്റ്റന്റ് വികാരി റെവ. ഫാ. ജേക്കബ് കല്ലുവിള, പ്രൊവിൻസ് ചെയർമാൻ രഘു പ്രകാശൻ, ഗ്ലോബൽ അഡ്വൈസറി ചെയർമാനും കെ.സി.എ പ്രസിഡന്റുമായ ജെയിംസ് ജോൺ, മിഡിൽ ഈസ്റ്റ് റീജിയൺ വൈസ് പ്രസിഡന്റ് എബ്രഹാം സാമുവൽ, പ്രൊവിൻസ് വൈസ് ചെയർമാൻ തോമസ് വൈദ്യൻ, പ്രൊവിൻസ് വൈസ് പ്രസിഡന്റ് അമൽദേവ്, പ്രോഗ്രാം കോ-ഓർഡിനേറ്റർ രാജീവ് വർമ്മ, വുമൺസ് ഫോറം പ്രസിഡന്റ് സ്നേഹ ഷിജിത്, യൂത്ത് ഫോറം പ്രസിഡന്റ് അമിസൺ ആന്റണി എന്നിവർ ആശംസകൾ നേർന്നു.

മെഡിക്കൽ ഫോറം പ്രസിഡന്റ് ഡോ. ഡെസ്മണ്ട് ഗോമസ് മറുപടി പ്രസംഗം നടത്തി. ജനറൽ സെക്രട്ടറി ഉഷ സുരേഷ് സ്വാഗതവും ട്രഷറർ വിജേഷ് കൊണ്ടേടത്ത് നന്ദിയും പറഞ്ഞു. വുമൺസ് ഫോറം സെക്രട്ടറി സ്വാതി പ്രമോദ്, പ്രൊവിൻസ് വൈസ് ചെയർമാൻ ഹരീഷ് നായർ എന്നിവർ ചടങ്ങുകൾ നിയന്ത്രിച്ചു.

article-image

cdadsds

You might also like

  • Lulu Exchange
  • Straight Forward

Most Viewed