ശ്രീനാരായണ കൾച്ചറൽ സൊസൈറ്റിയിൽ മീഡിയ, മെമ്പർഷിപ്പ് കമ്മിറ്റികൾ പുനസംഘടിപ്പിച്ചു
പ്രദീപ് പുറവങ്കര
മനാമ: ശ്രീ നാരായണ കൾച്ചറൽ സൊസൈറ്റിയുടെ (SNCS) പുതിയ ഭരണസമിതിയുടെ കീഴിലുള്ള ഉപവിഭാഗങ്ങളായ മീഡിയ, മെമ്പർഷിപ്പ് കമ്മിറ്റികളുടെ പുനസംഘടന നടന്നു. സൊസൈറ്റി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ സൈം മെക്കാനിക്കൽ കോൺട്രാക്റ്റിംഗ് മേധാവി അശോക് കുമാർ ഡി ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിർവ്വഹിച്ചു.
മീഡിയ കൺവീനർ സനീഷ്‌കുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഏരിയ യൂണിറ്റ് കോർഡിനേറ്റർ സുരേഷ് സ്വാഗതം ആശംസിച്ചു. എസ്.എൻ.സി.എസ് ചെയർമാൻ സുനീഷ് സുശീലൻ, ജനറൽ സെക്രട്ടറി പ്രകാശ് കെ. പി, കമ്മ്യൂണിറ്റി സ്പോക്സ്പേഴ്സൺ ഷോബി രാമകൃഷ്ണൻ എന്നിവർ സംസാരിക്കുകയും പുതിയ കമ്മിറ്റി അംഗങ്ങൾക്ക് ആശംസകൾ നേരുകയും ചെയ്തു. മെമ്പർഷിപ്പ് സെക്രട്ടറി ഷിബു രാഘവൻ ചടങ്ങിൽ നന്ദി രേഖപ്പെടുത്തി.
ഉദ്ഘാടനച്ചടങ്ങിന് ശേഷം വിവിധ കലാപരിപാടികളും അരങ്ങേറി. രാജേഷ് പെരുങ്ങുഴി അവതരിപ്പിച്ച സോളോ മിമിക്രിയും, ശ്രദ്ധ ഗോകുൽ, അരുൺ സുരേഷ് എന്നിവരുടെ നൃത്ത പ്രകടനങ്ങളും ചടങ്ങിന് മാറ്റുകൂട്ടി. ജിഷ്ണു സുരേഷായിരുന്നു പരിപാടിയുടെ അവതാരകൻ.
asdsadsads

