ആറന്മുള സ്വദേശി ജേക്കബ് കൊറുത്ത് ബഹ്റൈനിൽ നിര്യാതനായി


പ്രദീപ് പുറവങ്കര

മനാമ : പത്തനംതിട്ട ആറന്മുള സ്വദേശിയായ പ്രവാസി മലയാളി ബഹ്റൈനിൽ ഹൃദയാഘാതം കാരണം നിര്യാതനായി. ആറന്മുള ആറാട്ടുപുഴ കോഴഞ്ചേരി വെണ്മേലിൽ കാണങ്ങാട്ടുകുഴിയിൽ വീട്ടിൽ ജേക്കബ് കൊറുത്ത് ആണ് മരണപ്പെട്ടത് . 58 വയസാണ് പ്രായം. സ്പീഡി മോട്ടോർ സർവീസിൽ 2014 മുതൽ ജോലി ചെയ്തു വരികയായിരുന്നു അദ്ദേഹം.

സാറാമ്മ ജേക്കബ് ആണ് ഭാര്യ . ജെഫിൻ കൊറുത്ത് ജേക്കബ് (ബഹ്റൈൻ ), പ്രിറ്റി അന്ന ജേക്കബ് എന്നിവർ മക്കളാണ്. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു. സംസ്കാരം പിന്നീട് നാട്ടിൽ നടക്കും.

article-image

szsfd

You might also like

  • Lulu Exchange
  • Straight Forward

Most Viewed