‘ചിറക്’ പദ്ധതിയിലൂടെ സ്വയംതൊഴിലിന് കൈത്താങ്ങായി ഐ.വൈ.സി.സി ബഹ്‌റൈൻ
പ്രദീപ് പുറവങ്കര
മനാമ: ഐ.വൈ.സി.സി ബഹ്‌റൈൻ ദേശീയ കമ്മിറ്റിയുടെ ചാരിറ്റി വിംഗ് നടപ്പാക്കിവരുന്ന ‘ചിറക്’ പദ്ധതിയുടെ ഭാഗമായി അർഹരായ രണ്ട് കുടുംബങ്ങൾക്ക് സ്വയംതൊഴിൽ കണ്ടെത്താൻ തയ്യൽ മെഷീനുകൾ വിതരണം ചെയ്തു. തിരുവല്ല എം.എൽ.എ അഡ്വ. വർഗീസ് മാമ്മനാണ് തയ്യൽ മെഷീനുകളുടെ വിതരണോദ്ഘാടനം നിർവ്വഹിച്ചത്.
നാട്ടിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങൾക്ക് സ്ഥിരമായ വരുമാനമാർഗ്ഗം കണ്ടെത്തുന്നതിനും സ്വയംപര്യാപ്തത ഉറപ്പാക്കുന്നതിനുമാണ് ഈ പദ്ധതിയിലൂടെ പിന്തുണ നൽകുന്നതെന്ന് ചാരിറ്റി വിംഗ് കൺവീനർ രഞ്ജിത്ത് പേരാമ്പ്ര അറിയിച്ചു. ഐ.വൈ.സി.സി ബഹ്‌റൈൻ മുൻ പ്രസിഡന്റ് ബ്ലസ്സൻ മാത്യുവിന്റെ നേതൃത്വത്തിലാണ് നാട്ടിലെ വിതരണ ചടങ്ങുകൾ സംഘടിപ്പിച്ചത്.
ചടങ്ങിൽ പത്തനംതിട്ട ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സാം ഈപ്പൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഈപ്പൻ കുര്യൻ, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി റോബിൻ പരുമല, നിരണം പഞ്ചായത്ത് പ്രസിഡന്റ് ജോളി ഈപ്പൻ, വൈസ് പ്രസിഡന്റ് റെന്നി തോമസ്, വാർഡ് മെമ്പർ തോമസ് മത്തായി, റവ. ജോൺസൺ ഫിലിപ്പ് എന്നിവർ പങ്കെടുത്തു. വരും ദിവസങ്ങളിലും കൂടുതൽ അർഹരായ കുടുംബങ്ങൾക്ക് പദ്ധതിയിലൂടെ സഹായം ലഭ്യമാക്കുമെന്ന് ഭാരവാഹികൾ വ്യക്തമാക്കി.
ssdfsf

