വ്യാജ ജനനസർട്ടിഫിക്കറ്റ് ഉണ്ടാക്കി 43 വർഷം പെൻഷനും ആനുകൂല്യങ്ങളും തട്ടി: 73-കാരനായ ഇറാൻ പൗരന് 10 വർഷം തടവ്


പ്രദീപ് പുറവങ്കര

വ്യാജ രേഖകൾ ചമച്ച് 'ബിദൂൻ' (രാജ്യമില്ലാത്തവർ) ആണെന്ന് തെറ്റിദ്ധരിപ്പിച്ച് പതിറ്റാണ്ടുകളോളം പെൻഷനും മറ്റ് സാമ്പത്തിക ആനുകൂല്യങ്ങളും കൈപ്പറ്റിയ 73-കാരനായ ഇറാൻ പൗരന് ബഹ്‌റൈൻ ഹൈ ക്രിമിനൽ കോടതി 10 വർഷത്തെ തടവുശിക്ഷ വിധിച്ചു. ശിക്ഷാ കാലാവധി പൂർത്തിയായ ശേഷം ഇയാളെ നാടുകടത്താനും കേസ് നഷ്ടപരിഹാര നടപടികൾക്കായി സിവിൽ കോടതിക്ക് കൈമാറാനും വിധിയിൽ വ്യക്തമാക്കുന്നു.

1979-ൽ ബഹ്‌റൈനിലെത്തിയ ഇയാൾ, 1983-ൽ ജോലിസ്ഥലത്തുനിന്ന് ഉപ ഉപേക്ഷിക്കപ്പെട്ട നിലയിൽ ലഭിച്ച ഒരു ജനനസർട്ടിഫിക്കറ്റിൽ കൃത്രിമം കാണിച്ച് പുതിയ സി.പി.ആർ (ഐ.ഡി) കാർഡ് കൈവശപ്പെടുത്തുകയായിരുന്നു. യഥാർത്ഥ ഇറാനിയൻ പാസ്‌പോർട്ടിലെ വ്യക്തിവിവരങ്ങൾ മറച്ചുവെച്ച്, ബഹ്‌റൈനിൽ ജനിച്ച രാജ്യരഹിതനായ വ്യക്തി എന്ന വ്യാജ മേൽവിലാസം ഉണ്ടാക്കിയാണ് ഇയാൾ 43 വർഷത്തോളം ജീവിച്ചത്. പ്രതിമാസം 1,1,60 ദീനാർ പെൻഷനും ജീവിതച്ചെലവ് അലവൻസും ഇയാൾ കൈപ്പറ്റിയിരുന്നു.

ഔദ്യോഗിക രേഖകൾ വ്യാജമായി നിർമ്മിച്ച് ഡ്രൈവിംഗ് ലൈസൻസുകൾ നേടുകയും, അവ സർക്കാർ സ്ഥാപനങ്ങളിൽ ഹാജരാക്കുകയും ചെയ്ത കുറ്റങ്ങൾക്കാണ് ഇയാളെ ശിക്ഷിച്ചത്. ജനനസർട്ടിഫിക്കറ്റ് ഉപയോഗിച്ച് തൊഴിൽ മന്ത്രാലയത്തിൽ നിന്ന് ബഹ്‌റൈനികൾക്കുള്ള വർക്ക് കാർഡ് സ്വന്തമാക്കിയ ഇയാൾ 1984 മുതൽ 2015 വരെ വിവിധ നിർമ്മാണ കമ്പനികളിലും ഫാക്ടറികളിലും ജോലി ചെയ്തു. വിരമിച്ച സമയത്ത് 13,986 ദീനാർ ആനുകൂല്യമായും കൈപ്പറ്റി. രണ്ട് വിലാസത്തിലും രണ്ട് സി.പി.ആറിലുമായി രണ്ട് ലൈസൻസുകളും ഇയാൾ ഉപയോഗിച്ചിരുന്നതായി കണ്ടെത്തി.

ഒരാൾ ഇരട്ട വ്യക്തിത്വവുമായി രാജ്യത്ത് ജീവിക്കുന്നുണ്ടെന്ന് നാഷണാലിറ്റി, പാസ്‌പോർട്ട് ആൻഡ് റെസിഡൻസ് അഫയേഴ്‌സിന് (NPRA) ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ദശാബ്ദങ്ങൾ നീണ്ട ഈ വൻ തട്ടിപ്പ് പുറത്തുവന്നത്.

article-image

sdfsf

You might also like

  • Lulu Exchange
  • Straight Forward

Most Viewed