സീറോ മലബാർ സൊസൈറ്റിയുടെ ഓണം മഹാസദ്യ ശ്രദ്ധേയമായി; ആയിരത്തോളം പേർ പങ്കെടുത്തു


പ്രദീപ് പുറവങ്കര

മനാമ: സീറോ മലബാർ സൊസൈറ്റി (സിംസ്) സംഘടിപ്പിച്ച ഈ വർഷത്തെ ഓണം മഹാസദ്യ വിപുലമായ ജനപങ്കാളിത്തത്തോടും വിഭവസമൃദ്ധിയോടും കൂടി ശ്രദ്ധേയമായി. ആയിരത്തോളം പേർക്കാണ് ചടങ്ങിൽ വിഭവസമൃദ്ധമായ ഓണസദ്യ ഒരുക്കിയത്. ആഘോഷങ്ങൾക്ക് മാറ്റുകൂട്ടാൻ സിംസ് മ്യൂസിക് ക്ലബ് കൺവീനർ കെവിൻ പോളിന്റെ നേതൃത്വത്തിൽ ഓണപ്പാട്ടുകളുടെ സംഗീതവിരുന്നും അരങ്ങേറി.

article-image

സിംസ് ലേഡീസ് വിംഗ് ഭാരവാഹികളായ പ്രസിഡന്റ് സ്റ്റെഫി അരുൺ, വൈസ് പ്രസിഡന്റ് ജിൻസി ലിയോൺ, ജനറൽ സെക്രട്ടറി മേരി രഞ്ജിത് എന്നിവരുടെ നേതൃത്വത്തിൽ ഒരുക്കിയ അത്തപ്പൂക്കളം, മാവേലി, ഫോട്ടോ ബൂത്ത് എന്നിവ സന്ദർശകരുടെ മനംകവർന്നു. അതിഥികളെ സ്വീകരിക്കുന്നതിനും ഇരിപ്പിട ക്രമീകരണങ്ങൾ നിർവഹിക്കുന്നതിനും സിംസ് ചിൽഡ്രൻസ് വിംഗും മുന്നിൽനിന്നു.

article-image

ബഹ്‌റൈനിലെ സാമൂഹിക-സാംസ്‌കാരിക രംഗത്തെ പ്രമുഖരുടെ സാന്നിധ്യം കൊണ്ടും ചടങ്ങ് ശ്രദ്ധേയമായി. ബി.എഫ്.സി മാർക്കറ്റിംഗ് മാനേജർ അനൂപ് പ്രസന്നകുമാർ, ഇന്ത്യൻ ക്ലബ്‌ പ്രസിഡന്റ്‌ ജോ ജോസഫ്, ഇന്ത്യൻ സ്കൂൾ ചെയർമാൻ ബിനു മണ്ണിൽ, മുൻ ഐ.സി.ആർ.എഫ് ചെയർമാൻ ഡോ. ബാബു രാമചന്ദ്രൻ, ബി.എം.സി മാനേജിംഗ് ഡയറക്ടർ ഫ്രാൻസിസ് കൈതരാത്ത്, കെ.സി.എ പ്രസിഡൻറ് ജെയിംസ് ജോൺ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

സിംസ് പ്രസിഡന്റ് പി.ടി. ജോസഫ്, ജനറൽ സെക്രട്ടറി നെൽസൺ വർഗീസ്, വൈസ് പ്രസിഡന്റ് ജിമ്മി ജോസഫ്, ഫിനാൻസ് സെക്രട്ടറി ജേക്കബ് വാഴപ്പിള്ളി, അസിസ്റ്റന്റ് ഫിനാൻസ് സെക്രട്ടറി ജെയ്സൺ മഞ്ഞളി, ജോയിന്റ് സെക്രട്ടറി ജോബി ജോസഫ്, മെമ്പർഷിപ്പ് സെക്രട്ടറി ഷാജി സെബാസ്റ്റ്യൻ, ഐ.ടി. സെക്രട്ടറി സിബു ജോർജ്, എന്റർടൈൻമെന്റ് സെക്രട്ടറി സോബിൻ ജോസ് എന്നിവരും, മഹാസദ്യ ജനറൽ കൺവീനർ റോയ് ജോസഫ്, ജോയിന്റ് കൺവീനർ സജു സ്റ്റീഫൻ എന്നിവരും പരിപാടികൾക്ക് നേതൃത്വം നൽകി.

കൂടാതെ, ഓണം കമ്മിറ്റി ജനറൽ കൺവീനർ പോൾ കെ. ആന്റണി, ജോയിന്റ് കൺവീനർ പോളി വിതയത്തിൽ, ഓണസദ്യ കൺട്രോളർമാരായ റെജു മൂഞ്ഞേലി, സോജി മാത്യു, സ്പോൺസർഷിപ്പ് ജനറൽ കൺവീനർ പോൾ ഉരുവത്ത്, കോർ ഗ്രൂപ്പ് ചെയർമാൻ ബെന്നി വർഗീസ് എന്നിവരും സജീവമായി രംഗത്തുണ്ടായിരുന്നു.

article-image

cvxxcv

You might also like

  • Lulu Exchange
  • Straight Forward

Most Viewed