എസ്.എൻ.സി.എസ് ഖമീസ് ഏരിയ യൂണിറ്റ് പ്രവർത്തന ഉദ്ഘാടനം നടന്നു
പ്രദീപ് പുറവങ്കര
മനാമ: ശ്രീനാരായണ കൾച്ചറൽ സൊസൈറ്റി (SNCS) ഖമീസ് ഏരിയ യൂണിറ്റിന്റെ പ്രവർത്തന ഉദ്ഘാടനം എസ്.എൻ.സി.എസ് അസ്ഥാനത്ത് വെച്ച് നടന്നു. ദൈവദശക ആലാപനത്തോടെയും പൂജാ നൃത്തത്തോടെയും ആരംഭിച്ച ചടങ്ങിൽ മുഖ്യാതിഥി പ്രിൻസ് നടരാജൻ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിർവ്വഹിച്ചു. ചടങ്ങിൽ വെച്ച് മുഖ്യാതിഥിയെയും രക്ഷാധികാരി ഷാലിൻ ബി.എസിനെയും ആദരിച്ചു.
ഏരിയ യൂണിറ്റ് കൺവീനർ ഗോകുൽ കൃഷ്ണന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ആക്ടിംഗ് സെക്രട്ടറി സന്തോഷ് സ്വാഗതവും കോർഡിനേറ്റർ സുരേഷ് ബാബു നന്ദിയും പറഞ്ഞു. എസ്.എൻ.സി.എസ് ചെയർമാൻ സുനീഷ് സുശീലൻ, ജനറൽ സെക്രട്ടറി പ്രകാശ് കെ.പി, ബി.ഒ.ഡി കോർഡിനേറ്റർ സംഗീത ഗോകുൽ എന്നിവർ ആശംസകൾ നേർന്നു. രമ്യ അരുൺ ആയിരുന്നു ചടങ്ങിന്റെ അവതാരക.
തുടർന്ന് അംഗങ്ങൾ അവതരിപ്പിച്ച വിവിധ നൃത്ത പരിപാടികൾ, വയലിൻ കച്ചേരി, കലാകാരന്മാർക്കുള്ള ഉപഹാര സമർപ്പണം, ശ്രീ ഗുരുവായൂരപ്പൻ ഭജന സംഘത്തിന്റെ ഭജന എന്നിവയും അരങ്ങേറി.
cxcz

