നവദമ്പതികൾക്ക് ധനസഹായം നൽകാൻ ബഹ്റൈൻ പാർലമെന്റ് നിർദ്ദേശം: കടക്കെണി ഒഴിവാക്കുക ലക്ഷ്യം


പ്രദീപ് പുറവങ്കര

ബഹ്‌റൈനിൽ പുതുതായി വിവാഹിതരാകുന്ന ദമ്പതികൾക്ക് വീട്ടുചെലവുകൾക്കും വീട്ടുവാടകയ്ക്കും ആശ്വാസമായി 'ഫസ്റ്റ് ടൈം മാര്യേജ് സപ്പോർട്ട് പ്രോഗ്രാം' എന്ന പേരിൽ പുതിയ ധനസഹായ പദ്ധതി നടപ്പിലാക്കണമെന്ന് പാർലമെന്റ് അംഗങ്ങൾ ആവശ്യപ്പെട്ടു. വരാനിരിക്കുന്ന പ്രത്യേക നാഷണൽ അസംബ്ലി സമ്മേളനത്തിൽ ചർച്ച ചെയ്യുന്നതിനായി സ്ട്രാറ്റജിക് തിങ്കിംഗ് ബ്ലോക്കാണ് ഈ നിർദ്ദേശം സമർപ്പിച്ചത്. നവദമ്പതികൾ വായ്പകൾ എടുത്ത് കടക്കെണിയിലാകുന്നത് തടയുകയാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം.

ആദ്യമായി വിവാഹം കഴിക്കുന്ന വരനും വധുവിനും വിവാഹച്ചെലവുകൾ, വീട്ടുസാധനങ്ങൾ വാങ്ങൽ, വാടക എന്നിവയ്ക്കായി പരിമിത കാലയളവിലേക്ക് സാമ്പത്തിക സഹായം നൽകുന്ന പ്രത്യേക സംവിധാനം സാമൂഹിക വികസന മന്ത്രാലയം വഴി നടപ്പിലാക്കണമെന്ന് പദ്ധതി നിർദ്ദേശിക്കുന്നു. പാർലമെന്റ് സാമ്പത്തിക കാര്യ സമിതി അധ്യക്ഷൻ അഹമ്മദ് അൽ സല്ലൂം, ഖാലിദ് ബു ഓങ്ക്, ഡോ. മറിയം അൽ ധഈൻ, ബസീമ മുബാറക്, അലി അൽ ദോസരി എന്നീ എം.പിമാരാണ് ഈ നിർദ്ദേശത്തിന് പിന്നിൽ പ്രവർത്തിച്ചത്.

വിവാഹം സാമ്പത്തിക ബാധ്യതയല്ല, മറിച്ച് സുസ്ഥിരമായ ഒരു കുടുംബജീവിതത്തിന്റെ തുടക്കമാകണമെന്നും, അനാവശ്യ വായ്പകൾ ഒഴിവാക്കുന്നത് രാജ്യത്തിന്റെ സാമൂഹിക സാമ്പത്തിക ഭദ്രതയ്ക്ക് ഗുണം ചെയ്യുമെന്നും ജനപ്രതിനിധികൾ ചൂണ്ടിക്കാട്ടി. നിർദ്ദേശം പാർലമെന്റ് സ്പീക്കർ അഹമ്മദ് അൽ മുസല്ലം കൂടുതൽ പഠനങ്ങൾക്കായി സർവീസ് കമ്മിറ്റിക്ക് കൈമാറി. പദ്ധതിയുടെ വരുമാന പരിധി, സഹായത്തുക എന്നിവ സാമൂഹിക വികസന മന്ത്രാലയവുമായി ചർച്ച ചെയ്ത് തീരുമാനിക്കും.

article-image

dsfsdf

You might also like

  • Lulu Exchange
  • Straight Forward

Most Viewed