വൈദ്യുത തകരാറിനെ തുടർന്ന് ബഹ്റൈനിലെ കല്യാണമണ്ഡപത്തിൽ വൻ തീപിടിത്തം; 80,000 ദീനാറിന്റെ നാശനഷ്ടം


പ്രദീപ് പുറവങ്കര

മനാമ: ബഹ്‌റൈനിലെ പ്രമുഖ വിവാഹ മണ്ഡപത്തിലുണ്ടായ വൻ തീപിടിത്തത്തിൽ ലക്ഷങ്ങളുടെ നാശനഷ്ടം. ഇന്നലെ ഉണ്ടായ അപകടത്തിൽ ഏകദേശം 80,000 ബഹ്‌റൈനി ദീനാർ വിലമതിക്കുന്ന സാധനസാമഗ്രികളും ഫിറ്റിങ്സുകളുമാണ് പൂർണ്ണമായി കത്തിയമർന്നത്. വരും ദിവസങ്ങളിൽ നിരവധി വിവാഹ ചടങ്ങുകൾ നടക്കാനിരിക്കെയാണ് ഈ ദൗർഭാഗ്യകരമായ സംഭവം.

'അൽ സഫ ഗാർഡൻ' എന്ന ഫാം ഹൗസ് അധിഷ്ഠിത വെഡ്ഡിങ് വേദിയിലാണ് തീപിടിത്തമുണ്ടായത്. ഇവിടെയുള്ള ഒരു ഇടനാഴിയിൽ നിന്നാണ് ആദ്യം തീ പടർന്നത്. തുടർന്ന് പ്രധാന ഹാളിലേക്കും സമീപത്തെ സ്റ്റോറുകളിലേക്കും പടരുകയായിരുന്നു. അപകട സമയത്ത് ആളുകൾ ഇല്ലാതിരുന്നതിനാൽ വലിയൊരു ദുരന്തം ഒഴിവായി. ആർക്കും പരിക്കേറ്റിട്ടില്ല.

ഒരു റഫ്രിജറേറ്ററിലേക്ക് കണക്ട് ചെയ്തിരുന്ന വയറിങ്ങിലുണ്ടായ തകരാറാണ് തീപിടിത്തത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനമെന്ന് ഉടമ ഹൈദർ തരാദ പറഞ്ഞു. ഹാളിനുള്ളിൽ സൂക്ഷിച്ചിരുന്ന മേശകൾ, കസേരകൾ, ഫർണിച്ചറുകൾ, അലങ്കാര സാമഗ്രികൾ, പൂക്കൾ, വരാനിരിക്കുന്ന വിവാഹങ്ങൾക്കായി കരുതിയിരുന്ന മറ്റ് സപ്ലൈകൾ എന്നിവയെല്ലാം തീ വിഴുങ്ങി.

അടുത്ത ദിവസങ്ങളിൽ ഇവിടെ വിവാഹം നിശ്ചയിച്ചിരുന്ന ദമ്പതികൾക്കായി മറ്റ് വേദികൾ കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണ് ഇപ്പോൾ സ്ഥാപന അധികൃതർ. വളരെ ചുരുങ്ങിയ സമയം മാത്രമാണ് മുന്നിലുള്ളതെന്നതിനാൽ, ഉപഭോക്താക്കളുമായി ചർച്ച നടത്തി കാര്യങ്ങൾ അടിയന്തരമായി ക്രമീകരിക്കുക എന്നതാണ് തങ്ങളുടെ ഏറ്റവും വലിയ മുൻഗണനയെന്ന് ഉടമസ്ഥർ വ്യക്തമാക്കി.

article-image

cdxzcdsvds

You might also like

  • Lulu Exchange
  • Straight Forward

Most Viewed