സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രലിൽ ഒ.വി.ബി.എസ് സമാപനവും സൺഡേ സ്കൂൾ ഗോൾഡൻ ജൂബിലി ഉദ്ഘാടനവും; ഇന്ത്യൻ അംബാസഡർക്ക് യാത്രയയപ്പ് നൽകി


പ്രദീപ് പുറവങ്കര

മനാമ: ബഹ്റൈൻ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രലിൽ ഒ.വി.ബി.എസ് (OVBS) സമാപനം, സൺഡേ സ്കൂൾ ഗോൾഡൻ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം, സമ്മർ ക്യാമ്പ് ആരംഭം എന്നിവ സംയുക്തമായി സംഘടിപ്പിച്ചു. കുട്ടികളുടെ ആത്മീയ പരിശീലനത്തിന്റെയും മൂല്യാധിഷ്ഠിത പഠനത്തിന്റെയും സമാപനമായി നടന്ന ചടങ്ങിൽ, സൺഡേ സ്കൂളിന്റെ പ്രശംസനീയമായ 50 വർഷത്തെ സേവനങ്ങളെയും ആദരവോടെ അനുസ്മരിച്ചു.

ബഹ്റൈനിലെ ഇന്ത്യൻ അംബാസഡർ എച്ച്.ഇ. വിനോദ് കെ. ജേക്കബ് ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്തു. ഔദ്യോഗിക കാലാവധി പൂർത്തിയാക്കുന്ന അദ്ദേഹത്തിന് കത്തീഡ്രൽ ഭരണസമിതിയുടെ ആഭിമുഖ്യത്തിൽ സ്നേഹനിർഭരമായ യാത്രയയപ്പും ഉപഹാരവും നൽകി ആദരിച്ചു.

ചടങ്ങിൽ സൺഡേ സ്കൂൾ ഹെഡ്മാസ്റ്റർ ജോർജ്ജ് വർഗീസ് സ്വാഗതം പറഞ്ഞു. ഇടവക വികാരി റവ. ഫാ. തോമസ്‌കുട്ടി പി. എൻ., ഒ.വി.ബി.എസ് ഡയറക്ടർ റവ. ഫാ. ക്രിസ് സെബി, ട്രസ്റ്റി കെ. പി. ജോൺ, സെക്രട്ടറി എബി കുരുവിള, സ്റ്റാഫ് സെക്രട്ടറി ഷിജു എന്നിവർ പരിപാടികൾക്ക് ആശംസകൾ നേർന്നു സംസാരിച്ചു. സൺഡേ സ്കൂൾ അസിസ്റ്റന്റ് ഹെഡ് മിസ്ട്രസ് ചടങ്ങിൽ പങ്കെടുത്തവർക്ക് നന്ദി അറിയിച്ചു. കത്തീഡ്രൽ മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ, സൺഡേ സ്കൂൾ അധ്യാപകർ, വിദ്യാർത്ഥികൾ, ഇടവക വിശ്വാസികൾ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

article-image

werer

You might also like

  • Lulu Exchange
  • Straight Forward

Most Viewed