സെന്റ് പോൾസ് മാർത്തോമാ യുവജന സഖ്യം ഫ്രണ്ട്ലി ഫുട്ബോൾ മാച്ച് സംഘടിപ്പിച്ചു


പ്രദീപ് പുറവങ്കര

മനാമ: സെന്റ് പോൾസ് മാർത്തോമാ യുവജന സഖ്യത്തിന്റെ ആഭിമുഖ്യത്തിൽ ഫിഫ ലോകകപ്പ് ആവേശത്തിന്റെ ഭാഗമായി സംഘടിപ്പിച്ച "ഫ്രണ്ട്ലി ഫുട്ബോൾ മാച്ച് – സീസൺ 1" ശ്രദ്ധേയമായി. അൽബുർഹാമയിലെ യുവന്റസ് അരീനയിൽ നടന്ന മത്സരങ്ങളുടെ ഉദ്ഘാടനം ബഹ്റൈൻ മലയാളി സി.എസ്.ഐ. ഇടവക വികാരി റവ. മാത്യൂസ് ഡേവിഡ് നിർവഹിച്ചു. ഇടവക വൈസ് പ്രസിഡന്റ് സുധിൻ എബ്രഹാം ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കൺവീനർ ജോയൽ ഈപ്പൻ ജോസ് സ്വാഗതപ്രസംഗം നടത്തി.

ആവേശകരമായ പോരാട്ടങ്ങൾക്കൊടുവിൽ സിബിൻ സജു തോമസ് ക്യാപ്റ്റനായ 'ഫാന്റം സെയിന്റ്സ് യുണൈറ്റഡ്' ജേതാക്കളായി. ഏമ്പൽ കെ. സണ്ണി നയിച്ച 'സഫയർ ടൈറ്റൻസ് എഫ് സി' റണ്ണേഴ്സ്-അപ്പ് സ്ഥാനം കരസ്ഥമാക്കി. വിജയികളായ ഇരു ടീമുകൾക്കും ട്രോഫികളും മെഡലുകളും സമ്മാനിച്ചു.

ചടങ്ങിൽ ഇടവക ഭാരവാഹികളും യുവജന സഖ്യം പ്രതിനിധികളും ഇടവകാംഗങ്ങളും സന്നിഹിതരായിരുന്നു. പരിപാടിയിൽ പങ്കെടുത്ത എല്ലാവർക്കും സഖ്യം വൈസ് പ്രസിഡൻ്റ് ബിജിൻ എബ്രഹാം നന്ദി രേഖപ്പെടുത്തി. മിഷേൽ ബിജി, അജീഷ് മാത്യു, ജോയൽ ഈപ്പൻ ജോസ് എന്നിവരായിരുന്നു പരിപാടിയുടെ കൺവീനർമാർ.

article-image

sfsdf

You might also like

  • Lulu Exchange
  • Straight Forward

Most Viewed