ബി.കെ.എസ് സ്‌കൂൾ ഓഫ് ഡ്രാമയുടെ ‘അകം’ നാടകക്യാമ്പ് നാളെ മുതൽ
പ്രദീപ് പുറവങ്കര
മനാമ: ബഹ്‌റൈൻ കേരളീയ സമാജം സ്‌കൂൾ ഓഫ് ഡ്രാമയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന 'അകം' നാടകക്യാമ്പ് ജൂലൈ 10 വെള്ളിയാഴ്ച മുതൽ ആരംഭിക്കും. പ്രശസ്ത നാടക പരിശീലകൻ ഉദയൻ കുണ്ടംകുഴി നേതൃത്വം നൽകുന്ന ക്യാമ്പിൽ അഭിനയം, സംഭാഷണം, ശരീരഭാഷ, ശബ്ദപരിശീലനം എന്നിവയിലൂടെ രംഗകലയെ ആഴത്തിൽ മനസ്സിലാക്കാനുള്ള അവസരമാണ് ഒരുക്കിയിരിക്കുന്നത്.
നാടകത്തെയും കലയെയും സ്നേഹിക്കുന്ന പ്രവാസികൾക്കായി ഒരുക്കുന്ന ഈ വർക്ക്‌ഷോപ്പിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ കൂടുതൽ വിവരങ്ങൾക്കും രജിസ്‌ട്രേഷനുമായി ബോണി ജോസ് (39954014), ജീത്തു ഷൈജു (33068703), വിജിന സന്തോഷ് (39115221), പ്രശോഭ് വെങ്ങാന്നൂർ (34010349) എന്നിവരുമായി ബന്ധപ്പെടണമെന്ന് സംഘാടകർ അറിയിച്ചു.
dsfgdfg

