ഇറാന്റെ ആക്രമണങ്ങൾക്കിടയിലും ബഹ്‌റൈൻ വിമാനത്താവളത്തിന്റെ പ്രവർത്തനം തടസ്സമില്ലാതെ തുടർന്നു
പ്രദീപ് പുറവങ്കര
മനാമ: രാജ്യത്തിന് നേരെ ഇറാന്റെ ആക്രമണങ്ങൾ ഉണ്ടായ പശ്ചാത്തലത്തിലും ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളം തടസ്സമില്ലാതെ പ്രവർത്തനം തുടരുന്നു. സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി ചില സർവീസുകൾ വൈകുകയും ഏതാനും വിമാനങ്ങൾ പുനഃക്രമീകരിക്കുകയോ റദ്ദാക്കുകയോ ചെയ്തെങ്കിലും, വിമാനത്താവളത്തിന്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങളെ ഇത് കാര്യമായി ബാധിച്ചില്ല.
ഭൂരിഭാഗം വിമാനങ്ങളും ഒന്നുമുതൽ രണ്ട് മണിക്കൂർ വരെ വൈകിയാണ് സർവീസ് നടത്തിയത്. ദുബായ്, അബുദാബി, ദോഹ, റിയാദ്, ജിദ്ദ, മദീന, കെയ്‌റോ, ഇസ്താംബുൾ, നെയ്‌റോബി, കുവൈറ്റ് തുടങ്ങിയ റൂട്ടുകളിലേക്കുള്ള സർവീസുകളെയാണ് ഈ സമയക്രമീകരണം പ്രധാനമായും ബാധിച്ചത്. യാത്രക്കാരുടെ സുരക്ഷയും സുരക്ഷിതമായ വ്യോമഗതാഗതവും ഉറപ്പാക്കുന്നതിനായി വിവിധ എയർലൈനുകളുമായും ബന്ധപ്പെട്ട മറ്റ് ഏജൻസികളുമായും നിരന്തരം ഏകോപനം നടത്തിയാണ് വിമാനത്താവളത്തിന്റെ പ്രവർത്തനം മുന്നോട്ട് കൊണ്ടുപോകുന്നതെന്ന് അധികൃതർ വ്യക്തമാക്കി.
sdsfds

