ഇസ്ലാമിക് എൻഡോവ്‌മെന്റ് കാര്യ കൗൺസിൽ രൂപീകരിച്ച് ഹിസ് മജസ്റ്റി ഹമദ് രാജാവിന്റെ ഉത്തരവ്


പ്രദീപ് പുറവങ്കര

മനാമ: ബഹ്‌റൈനിൽ ഇസ്ലാമിക് എൻഡോവ്‌മെന്റ് കാര്യ കൗൺസിൽ (Council of Islamic Endowments Affairs) സ്ഥാപിക്കുന്നതിനും അതിന്റെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിനുമുള്ള 2026-ലെ ഡിക്രി (31) ഹിസ് മജസ്റ്റി കിംഗ് ഹമദ് ബിൻ ഈസ അൽ ഖലീഫ പുറപ്പെടുവിച്ചു.

ഇസ്‌ലാമിക കാര്യങ്ങളുടെയും വഖഫ് മന്ത്രാലയത്തിന്റെയും ചുമതലയുള്ള മന്ത്രിക്ക് കീഴിലായിരിക്കും ഈ പുതിയ കൗൺസിൽ പ്രവർത്തിക്കുക. ഇസ്‌ലാമിക നിയമങ്ങൾക്ക് (ശരീഅത്ത്) വിധേയമായി വഖഫ് സ്വത്തുക്കൾ കാര്യക്ഷമമായി കൈകാര്യം ചെയ്യുന്നതിനും, അവയുടെ ആസ്തികൾ നിക്ഷേപിക്കുന്നതിനും, ലഭിക്കുന്ന വരുമാനം കൃത്യമായി വിതരണം ചെയ്യുന്നതിനും കൗൺസിലിന് പൂർണ്ണ സ്വയംഭരണാധികാരം ഡിക്രി ഉറപ്പുനൽകുന്നുണ്ട്. വഖഫ് വകയായുള്ള വസ്തുവകകൾ സംരക്ഷിക്കുന്നതിനും അവയുടെ മേൽനോട്ടം വഹിക്കുന്നതിനും ആവശ്യമായ പൂർണ്ണ സ്വാതന്ത്ര്യത്തോടെയായിരിക്കും കൗൺസിലിന്റെ പ്രവർത്തനം.

article-image

dsfsfd

You might also like

  • Lulu Exchange
  • Straight Forward

Most Viewed