ജുഫൈറിൽ മോഷണം : 5,000 ദീനാറിന്റെ സാധനങ്ങളും വാഹനവും കവർന്ന നാലുപേർ പിടിയിൽ
പ്രദീപ് പുറവങ്കര
മനാമ: ജുഫൈർ മേഖലയിലെ ഒരു വീട്ടിൽ നിന്ന് വാഹനവും വ്യക്തിഗത സാധനങ്ങളും ഉൾപ്പെടെ അയ്യായിരത്തോളം ബഹ്റൈൻ ദീനാർ വിലമതിക്കുന്ന വസ്തുക്കൾ കവർന്ന കേസിൽ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഭവനഭേദനത്തെക്കുറിച്ച് പരാതി ലഭിച്ച ഉടൻ തന്നെ ക്യാപിറ്റൽ ഗവർണറേറ്റ് പോലീസ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ അന്വേഷണം ആരംഭിക്കുകയായിരുന്നു.
സംഭവസ്ഥലത്തുനിന്നും ശേഖരിച്ച തെളിവുകളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിൽ നടത്തിയ ദ്രുതഗതിയിലുള്ള അന്വേഷണമാണ് പ്രതികളെ വേഗത്തിൽ തിരിച്ചറിയാൻ സഹായിച്ചതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. തുടർന്ന് പോലീസ് നടത്തിയ നീക്കത്തിനൊടുവിലാണ് പ്രതികൾ പിടിയിലാകുന്നത്. അറസ്റ്റിലാകുമ്പോൾ മോഷ്ടിക്കപ്പെട്ട വാഹനവും മറ്റ് വിലപിടിപ്പുള്ള സാധനങ്ങളും ഇവരുടെ പക്കൽ ഉണ്ടായിരുന്നു. പ്രതികൾക്കെതിരെയുള്ള തുടർ നിയമനടപടികൾ പുരോഗമിക്കുകയാണ്.
fsdf

