മുൻ ബഹ്റൈൻ പ്രവാസിയായ മലയാളി യുവാവ് വാഹനാപകടത്തിൽ മരിച്ചു


പ്രദീപ് പുറവങ്കര I ബഹ്റൈൻ

മനാമ/വടക്കാഞ്ചേരി: 12 വർഷത്തെ ബഹ്റൈൻ പ്രവാസ ജീവിതം അവസാനിപ്പിച്ച് സ്ഥിരതാമസത്തിനായി നാട്ടിലെത്തിയ മലയാളി യുവാവ് വാഹനാപകടത്തിൽ മരിച്ചു. വടക്കാഞ്ചേരി വാഴാനി സ്വദേശി കാക്കിനിക്കാട് നെല്ലിച്ചോട്ടിൽ വീട്ടിൽ കൃഷ്ണൻകുട്ടിയുടെ മകൻ അഖിൽ (31) ആണ് മരിച്ചത്.

ഇന്നലെ രാത്രി 9:15-ഓടെ ഓട്ടുപാറ - വാഴാനി റോഡിൽ എങ്കക്കാട് കയറ്റത്തിൽ വെച്ചായിരുന്നു അപകടം. അഖിൽ സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ എതിർദിശയിൽ നിന്ന് അമിതവേഗത്തിൽ വന്ന കാർ ഇടിക്കുകയായിരുന്നു. അപകടം നടന്ന ഉടൻ തന്നെ നാട്ടുകാർ ചേർന്ന് അഖിലിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കഴിഞ്ഞ ജനുവരിയിലാണ് 12 വർഷം നീണ്ട ബഹ്റൈൻ ജീവിതം അവസാനിപ്പിച്ച് അഖിൽ നാട്ടിലേക്ക് മടങ്ങിയത്. കുടുംബത്തോടൊപ്പം കഴിയാൻ എത്തിയതായിരുന്നു അദ്ദേഹം. പ്രവാസം അവസാനിപ്പിച്ച് മാസങ്ങൾക്കകം സംഭവിച്ച ഈ ആകസ്മിക വിയോഗം നാട്ടിലും പ്രവാസി സുഹൃത്തുക്കൾക്കിടയിലും വലിയ നോവായി മാറിയിരിക്കുകയാണ്.

article-image

sfcsdf

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed