വേൾഡ് മലയാളി ഫെഡറേഷൻ ബഹ്‌റൈൻ നാഷണൽ കൗൺസിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു


പ്രദീപ് പുറവങ്കര I ബഹ്റൈൻ

മനാമ: ലോകത്തെ ഏറ്റവും വലിയ പ്രവാസി മലയാളി കൂട്ടായ്മയായ വേൾഡ് മലയാളി ഫെഡറേഷന്റെ (WMF) ബഹ്‌റൈൻ നാഷണൽ കൗൺസിൽ 2026-27 പ്രവർത്തന വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. പ്രവാസി സമൂഹത്തിന്റെ ക്ഷേമം, സാംസ്കാരിക ഉന്നമനം എന്നിവ ലക്ഷ്യമിട്ട് വരും വർഷങ്ങളിൽ വിപുലമായ പദ്ധതികൾ ആവിഷ്കരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

മിനി മാത്യുവിനെ പ്രസിഡന്റായും ജോബി ജോസിനെ സെക്രട്ടറിയായും തിരഞ്ഞെടുത്തു. ശ്രീജിത്ത് ഫെറോക്ക് (കോർഡിനേറ്റർ), എബ്രഹാം തോമസ് (ട്രഷറർ), ഡോ. ഷബാന ഫൈസൽ (വൈസ് പ്രസിഡന്റ്), സുനിൽ കുമാർ (ജോയിന്റ് സെക്രട്ടറി) എന്നിവരാണ് മറ്റ് പ്രധാന ഭാരവാഹികൾ. വിവിധ മേഖലകളിലെ പ്രവർത്തനങ്ങൾക്കായി പ്രത്യേക ഫോറം കൺവീനർമാരെയും യോഗം നിശ്ചയിച്ചു.

അനിൽ കുമാർ (ചാരിറ്റി), നവാസ് ചെരണ്ടത്തൂർ (പി.ആർ & മീഡിയ), ബിജു എം ഡാനിയൽ (പ്രവാസി വെൽഫെയർ), നാസിയ ജി.എച്ച് (വുമൺസ് ഫോറം), ജേക്കബ് തെക്കുതോട് (ബിസിനസ്സ്), റഊഫ് വി.എം (മലയാളം ഫോറം), നെൽസൺ വർഗീസ് (മെമ്പർഷിപ്പ്), ഷൈനി ബിനു (ഹെൽത്ത്), സനു കുട്ടൻ (എഡ്യൂക്കേഷൻ & കരിയർ), രതിൻ തിലക് (ആർട്ട് & കൾച്ചർ), ബെർലിത്ത് മാത്യു (യൂത്ത് ഫോറം), പ്രകാശൻ ബാലൻ (ഇവന്റ് ഫോറം), ഫസലു റഹ്മാൻ (എക്സിക്യൂട്ടീവ് മെമ്പർ) എന്നിവരാണ് ഫോറം കോർഡിനേറ്റർമാർ.

ഓസ്ട്രിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡബ്ല്യു.എം.എഫ്, ആഗോളതലത്തിൽ മലയാളി പ്രവാസികൾക്കിടയിൽ സജീവമായ സേവന-സാംസ്കാരിക പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന സംഘടനയാണ്. ബഹ്‌റൈനിലെ പ്രവാസി മലയാളികളുടെ ഐക്യത്തിനും ഉന്നമനത്തിനുമായി പുതിയ കമ്മിറ്റി പ്രതിജ്ഞാബദ്ധമായി പ്രവർത്തിക്കുമെന്ന് നേതൃത്വം വ്യക്തമാക്കി.

article-image

tertet

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed