ബഹ്‌റൈൻ സമ്പദ്‌വ്യവസ്ഥയിൽ കുതിപ്പ്: എണ്ണയിതര വരുമാനത്തിൽ 4.1 ശതമാനം വളർച്ച


പ്രദീപ് പുറവങ്കര I ബഹ്റൈൻ

മനാമ: 2025-ൽ ബഹ്‌റൈന്റെ സാമ്പത്തിക മേഖലയിൽ മികച്ച വളർച്ച രേഖപ്പെടുത്തിയതായി ഔദ്യോഗിക കണക്കുകൾ. സ്ഥിരവില (Constant prices) അടിസ്ഥാനമാക്കി 3.5 ശതമാനം വളർച്ചയാണ് രാജ്യം കൈവരിച്ചത്. സേവന മേഖലയിലെയും ടൂറിസം രംഗത്തെയും ഉണർവാണ് ഈ നേട്ടത്തിന് പിന്നിൽ പ്രധാന പങ്കുവഹിച്ചത്. രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉൽപ്പാദനം (GDP) സ്ഥിരവിലയിൽ 15.7 ബില്യൺ ദിനാറായും നിലവിലെ വിപണി വിലയിൽ 18.4 ബില്യൺ ദിനാറായും ഉയർന്നു.

എണ്ണയിതര മേഖലകൾ 4.1 ശതമാനം വളർച്ചയോടെ 13.5 ബില്യൺ ദിനാർ വരുമാനം നേടി. ഇത് രാജ്യത്തിന്റെ ആകെ ജിഡിപിയുടെ 85.8 ശതമാനമാണ്. പെട്രോളിയം ഉൽപ്പന്നങ്ങളെ മാത്രം ആശ്രയിക്കാത്ത സുസ്ഥിരമായ സാമ്പത്തിക മാതൃകയിലേക്ക് ബഹ്‌റൈൻ മാറുന്നതിന്റെ വ്യക്തമായ സൂചനയാണിത്. അതേസമയം, എണ്ണ മേഖലയിലെ പ്രവർത്തനങ്ങളിൽ 0.3 ശതമാനത്തിന്റെ നേരിയ കുറവുണ്ടായി.

പ്രൊഫഷണൽ, ടെക്നിക്കൽ സേവനങ്ങളും ഹോട്ടൽ-ഭക്ഷണ മേഖലയുമാണ് 6.4 ശതമാനം വളർച്ചയോടെ മുൻപന്തിയിലുള്ളത്. ടൂറിസം രംഗത്തുണ്ടായ ഉണർവ് ഹോട്ടൽ മേഖലയ്ക്ക് കരുത്തായി. 2025-ൽ 7.3 ദശലക്ഷം സന്ദർശകരാണ് ബഹ്‌റൈനിൽ എത്തിയത്. മുൻവർഷത്തെ അപേക്ഷിച്ച് 10.9 ശതമാനം വർധനയാണിത്. വിനോദസഞ്ചാരികൾ രാജ്യത്ത് ചിലവഴിച്ച തുക 7.2 ശതമാനം വർധിച്ച് 2 ബില്യൺ ദിനാറിലെത്തി.

ഈ രണ്ട് മേഖലകളിലുമായി സ്വകാര്യ മേഖലയിൽ 1,05,100 തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെട്ടു. ഇതിൽ 12,600 പേർ ബഹ്‌റൈൻ സ്വദേശികളാണ്. ബഹ്‌റൈൻ മറീന ഡെവലപ്‌മെന്റ്, ബിയോൺ (Beyon) തുടങ്ങിയ പുതിയ പദ്ധതികൾ ടൂറിസം മേഖലയ്ക്ക് വരും വർഷങ്ങളിലും കൂടുതൽ ഊർജ്ജം പകരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

article-image

asddasdasads

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed