ബി.കെ.എസ്.എഫ് - ബി.എം.ബി.എഫ് വിമാനയാത്ര: യാത്രക്കാർക്ക് കൊച്ചിയിൽ ഊഷ്മള സ്വീകരണം
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: നാട്ടിലേക്കുള്ള വിമാന നിരക്ക് കുത്തനെ വർധിച്ച സാഹചര്യത്തിൽ സാധാരണക്കാരായ പ്രവാസികൾക്കായി ബി.കെ.എസ്.എഫ്, ബി.എം.ബി.എഫ് കൂട്ടായ്മകൾ സംയുക്തമായി ഒരുക്കിയ ബദൽ വിമാന സർവീസിലെ യാത്രക്കാർക്ക് നെടുമ്പാശേരി വിമാനത്താവളത്തിൽ ഊഷ്മള സ്വീകരണം നൽകി. രണ്ട് ദിവസങ്ങളിലായി കൊച്ചിയിലെത്തിയ യാത്രക്കാരെ സംഘടനാ ഭാരവാഹികൾ നേരിട്ടെത്തിയാണ് സ്വീകരിച്ചത്.
ബഹ്‌റൈനിൽ നിന്നും റോഡ് മാർഗ്ഗം ഒമാനിലെത്തിച്ച ശേഷമാണ് അവിടെ നിന്നും കൊച്ചിയിലേക്ക് വിമാന സൗകര്യം ഒരുക്കിയത്. വിമാന ടിക്കറ്റിന് പുറമെ ഒമാനിലേക്കുള്ള ബസ് ചാർജ്ജ്, മറ്റ് യാത്രാ നടപടിക്രമങ്ങൾ, ലഘുഭക്ഷണം എന്നിവ 220 ദിനാർ എന്ന പ്രത്യേക പാക്കേജിലാണ് നൽകിയത്.
വിമാനത്താവളത്തിൽ നടന്ന സ്വീകരണത്തിന് ബി.കെ.എസ്.എഫ്, ബി.എം.ബി.എഫ് ഭാരവാഹികളായ നജീബ് കടലായി, ബഷീർ വാണിയക്കാട്, സിയാദ് ഏഴംകുളം, അഷ്റഫ് മായഞ്ചേരി എന്നിവർ നേതൃത്വം നൽകി.
ewraaeswwes



