സൗദി - ബഹ്‌റൈൻ കിംഗ് ഫഹദ് കോസ്‌വേയിൽ ഗതാഗതം പുനരാരംഭിച്ചു


പ്രദീപ് പുറവങ്കര I ബഹ്റൈൻ

മനാമ: സൗദി അറേബ്യയെയും ബഹ്‌റൈനെയും ബന്ധിപ്പിക്കുന്ന കിംഗ് ഫഹദ് കോസ്‌വേയിൽ ഗതാഗതം പൂർണ്ണതോതിൽ പുനരാരംഭിച്ചു. സാങ്കേതിക കാരണങ്ങളാൽ താൽക്കാലികമായി തടസ്സപ്പെട്ടിരുന്ന വാഹനസഞ്ചാരം സാധാരണ നിലയിലായതായി കോസ്‌വേ അതോറിറ്റി ഔദ്യോഗികമായി അറിയിച്ചു. പാത തുറന്നതോടെ പാലം വഴിയുള്ള യാത്രക്കാരുടെ തിരക്ക് വർദ്ധിച്ചിട്ടുണ്ട്.

ബഹ്റൈൻ വിമാനത്താവളം നിലവിലെ സാഹചര്യങ്ങൾ കാരണം അടച്ചിട്ടത് കാരണം ദമാം വിമാനത്താവളം വഴിയാണ് ബഹ്റൈനിൽ നിന്നും തിരിച്ചും ആളുകൾ യാത്ര ചെയ്യുന്നത്. കോസ് വെ വീണ്ടും പ്രവർത്തനം പുനരാംരംഭിച്ചതോടെ യാത്രക്കാർക്ക് വലിയ ആശ്വാസമാണ് ലഭിച്ചിരിക്കുന്നത്.

article-image

asdsadasas

You might also like

  • Lulu Exchange
  • Straight Forward

Most Viewed