ഇറാൻ്റെ ആക്രമണത്തിൽ തകർന്ന വീടുകൾ സന്ദർശിച്ച് ബഹ്റൈൻ ആഭ്യന്തര മന്ത്രി; വീടുകൾ സർക്കാർ പുനർനിർമ്മിക്കുമെന്ന് പ്രഖ്യാപനം


പ്രദീപ് പുറവങ്കര I ബഹ്റൈൻ

മനാമ: ഇറാൻ്റെ നഗ്നമായ ആക്രണത്തെത്തുടർന്ന് ജുഫൈർ മേഖലയിൽ തകർന്ന വീടുകളും പാർപ്പിട സമുച്ചയങ്ങളും ആഭ്യന്തര മന്ത്രി ലെഫ്റ്റനൻ്റ് ജനറൽ ഷെയ്ഖ് റാഷിദ് ബിൻ അബ്ദുള്ള അൽ ഖലീഫ നേരിട്ടെത്തി സന്ദർശിച്ചു. ജനവാസ മേഖലകളെയും സിവിലിയൻ കേന്ദ്രങ്ങളെയും ലക്ഷ്യമിട്ട് ഇറാൻ നടത്തിയ വിവേചനരഹിതമായ ബോംബാക്രമണത്തിൽ നാശനഷ്ടങ്ങൾ സംഭവിച്ച കുടുംബങ്ങളെ അദ്ദേഹം നേരിൽ കണ്ട് ആശ്വസിപ്പിച്ചു.

രാജ്യത്തെ മുഴുവൻ ജനങ്ങളുടെയും സുരക്ഷയിലും ക്ഷേമത്തിലും ഹമദ് ബിൻ ഈസ അൽ ഖലീഫ രാജാവിനുള്ള പ്രത്യേക താൽപ്പര്യവും ആശംസകളും മന്ത്രി പൗരന്മാരെ അറിയിച്ചു. സമാധാനത്തിൻ്റെയും സഹവർത്തിത്വത്തിൻ്റെയും പാത പിന്തുടരുന്ന ബഹ്‌റൈൻ്റെ ഐഡന്റിറ്റി ഉയർത്തിപ്പിടിച്ചുകൊണ്ട്, സുസ്ഥിരത ഉറപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം വ്യക്തമാക്കി. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ പ്രത്യേക നിർദ്ദേശപ്രകാരം, ആക്രമണത്തിൽ തകർന്ന വീടുകളുടെ അറ്റകുറ്റപ്പണികളും പുനർനിർമ്മാണവും സർക്കാർ ഏറ്റെടുക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ദുരിതബാധിതർക്ക് ആവശ്യമായ എല്ലാ പിന്തുണയും ഉറപ്പാക്കാൻ പ്രധാനമന്ത്രി ഉത്തരവിട്ടിട്ടുണ്ട്.

അസാധാരണമായ ഈ സാഹചര്യത്തിൽ തികഞ്ഞ പ്രൊഫഷണലിസത്തോടെ കടമ നിർവഹിച്ച പോലീസ് ഉദ്യോഗസ്ഥരെയും സിവിൽ ഡിഫൻസ് അംഗങ്ങളെയും നാഷണൽ ആംബുലൻസ്, ട്രാഫിക് വിഭാഗം എന്നിവരെയും മന്ത്രി പ്രശംസിച്ചു. അതേസമയം, രാജ്യത്തെ ഒറ്റിക്കൊടുക്കുന്നവർക്കെതിരെ അദ്ദേഹം കടുത്ത മുന്നറിയിപ്പ് നൽകി. ബഹ്‌റൈനിലെ തന്ത്രപ്രധാന കേന്ദ്രങ്ങളുടെ ദൃശ്യങ്ങൾ പകർത്തി സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുകയും ഇറാൻ്റെ ക്രൂരമായ ആക്രമണത്തിന് കൂട്ടുനിൽക്കുകയും ചെയ്യുന്നവർ രാജ്യദ്രോഹികളാണെന്നും അവർക്കെതിരെ നിയമപരമായ കടുത്ത ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

article-image

dsdsa

article-image

adssad

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed