അമിതവില ഈടാക്കി; ഭക്ഷ്യോൽപ്പന്ന വിപണന കേന്ദ്രം മന്ത്രാലയം പൂട്ടിച്ച് സീൽ ചെയ്തു


പ്രദീപ് പുറവങ്കര I ബഹ്റൈൻ

മനാമ: നിലവിലെ അസാധാരണ സാഹചര്യങ്ങൾ മുതലെടുത്ത് ഭക്ഷ്യോൽപ്പന്നങ്ങൾക്ക് അനാവശ്യമായി വില വർധിപ്പിച്ച സ്ഥാപനത്തിനെതിരെ ശക്തമായ നടപടിയുമായി വ്യവസായ വാണിജ്യ മന്ത്രാലയം. ഉപഭോക്തൃ സംരക്ഷണ നിയമം ലംഘിച്ചതായി കണ്ടെത്തിയതിനെത്തുടർന്ന് മുഹറഖ് മേഖലയിലെ പ്രമുഖ ഭക്ഷ്യവിൽപ്പന കേന്ദ്രമാണ് ഇൻസ്പെക്ഷൻ വിഭാഗം അടച്ചുപൂട്ടിയത്.

യാതൊരു ന്യായീകരണവുമില്ലാതെ ഉൽപ്പന്നങ്ങൾക്ക് വില കൂട്ടുകയും വിപണിയിലെ പ്രത്യേക സാഹചര്യം ചൂഷണം ചെയ്യുകയും ചെയ്തതിലൂടെ 2012-ലെ 35-ാം നമ്പർ ഉപഭോക്തൃ സംരക്ഷണ നിയമമാണ് സ്ഥാപനം ലംഘിച്ചത്. കൂടാതെ, വിൽപനയ്ക്ക് വെച്ചിരുന്ന ഉൽപ്പന്നങ്ങളിൽ വിലവിവരപ്പട്ടിക പ്രദർശിപ്പിക്കാതിരുന്നതും ഗുരുതരമായ നിയമലംഘനമായി അധികൃതർ കണ്ടെത്തിയിട്ടുണ്ട്. സ്ഥാപനത്തിനെതിരെയുള്ള തുടർ നിയമനടപടികൾക്കായി കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറി.

ഉപഭോക്താക്കളുടെ അവകാശങ്ങൾ ഹനിക്കുന്നതോ വിപണിയുടെ സ്ഥിരത തകർക്കുന്നതോ ആയ ഒരു പ്രവർത്തനവും അനുവദിക്കില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി. നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികൾ തുടരുമെന്നും വിപണിയിൽ കർശനമായ പരിശോധനകൾ ഉറപ്പാക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

article-image

asasas

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed