ഇറാൻ്റെ കടന്നാക്രമണം: മുഹറഖിൽ സർവകലാശാലാ കെട്ടിടത്തിന് നാശനഷ്ടം, മൂന്ന് പേർക്ക് പരിക്ക്
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: ഇറാൻ നടത്തിയ ആക്രമണത്തെത്തുടർന്ന് മിസൈൽ അവശിഷ്ടങ്ങൾ പതിച്ച് മുഹറഖിലെ ഒരു സർവകലാശാലാ കെട്ടിടത്തിന് കേടുപാടുകൾ സംഭവിച്ചതായും സംഭവത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ഇറാൻ്റെ ഭാഗത്തുനിന്നുണ്ടായ അപ്രതീക്ഷിതവും ആസൂത്രിതവുമായ ഈ ആക്രമണം കടുത്ത പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. പരിക്കേറ്റവർക്ക് അടിയന്തര വൈദ്യസഹായം ലഭ്യമാക്കിയതായും മേഖലയിൽ സുരക്ഷാ പരിശോധനകൾ കർശനമാക്കിയതായും അധികൃതർ വ്യക്തമാക്കി. മിസൈൽ തകർന്നുവീണതിനെത്തുടർന്ന് സർവകലാശാലാ പരിസരത്ത് ഭീതി പടർന്നെങ്കിലും സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്ന് മന്ത്രാലയം അറിയിച്ചു.
asasa


