ബഹ്റൈനിൽ മിസൈൽ അവശിഷ്ടം വീണുണ്ടായ അപകടം: മരിച്ചത് ബം​ഗ്ലാദേശി സ്വദേശി


പ്രദീപ് പുറവങ്കര I ബഹ്റൈൻ

മനാമ: കഴിഞ്ഞ ദിവസം (മാർച്ച് 2) സൽമാൻ ഇൻഡസ്ട്രിയൽ സിറ്റിയിൽ മിസൈൽ അവശിഷ്ടങ്ങൾ വീണുണ്ടായ അപകടത്തിൽ മരിച്ച പ്രവാസി തൊഴിലാളിയെ തിരിച്ചറിഞ്ഞു. ബംഗ്ലാദേശ് സ്വദേശിയായ അബുൽ മൊഹ്‌സിൻ താരെഖ് ആണ് മരിച്ചത്.

അറബ് ഷിപ്പ് ബിൽഡിംഗ് ആൻഡ് റിപ്പയർ യാർഡിൽ (ASRY) നിർത്തിയിട്ടിരുന്ന 'സ്റ്റീന ഇംപെറേറ്റീവ്' (Stena Imperative) എന്ന വിദേശ കപ്പലിൽ അറ്റകുറ്റപ്പണി നടത്തിക്കൊണ്ടിരിക്കെയാണ് താരെഖ് അപകടത്തിൽപ്പെട്ടത്. പ്രതിരോധ സേന തകർത്ത മിസൈലിന്റെ അവശിഷ്ടങ്ങൾ കപ്പലിലേക്ക് വീഴുകയും തുടർന്നുണ്ടായ തീപിടുത്തത്തിൽ അദ്ദേഹം മരിക്കുകയുമായിരുന്നു. അപകടത്തിൽ മറ്റ് രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

ബംഗ്ലാദേശിലെ ചട്ടോഗ്രാം സ്വദേശിയായ താരെഖ് കഴിഞ്ഞ 32 വർഷത്തിലേറെയായി പ്രവാസിയാണ്. വരാനിരിക്കുന്ന ഈദ് ആഘോഷങ്ങൾക്ക് നാട്ടിലെത്താനിരിക്കെയാണ് ഈ ദാരുണ അന്ത്യം. താരെഖിന്റെ മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം ബംഗ്ലാദേശ് എംബസിയെ സമീപിച്ചിട്ടുണ്ട്. ഇതിനായുള്ള നിയമനടപടികൾ പുരോഗമിക്കുകയാണ്.

article-image

aa

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed