ചൂരൽമല-മുണ്ടക്കൈ പുനരധിവാസം: രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും നാളെ വയനാട്ടിൽ


ശാരിക l കേരളം

ചൂരൽമല-മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ വീട് നഷ്ടപ്പെട്ടവർക്കായി കോൺഗ്രസ് നിർമിച്ചു നൽകുന്ന വീടുകളുടെ തറകല്ലിടൽ കർമം നാളെ ലോകസഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നിർവഹിക്കും. പ്രിയങ്ക ഗാന്ധി എം.പിയും ചടങ്ങിൽ പങ്കെടുക്കും. നാളെ രാവിലെ കണ്ണൂർ വിമാനത്താവളത്തിലെത്തുന്ന രാഹുൽ ഗാന്ധി, പേരാവൂരിലെ കർഷക സംഗമത്തിന് ശേഷമാണ് ഉച്ചയ്ക്ക് 2.30-ന് കല്പറ്റയിലെ ചടങ്ങിലെത്തുക. പ്രിയങ്ക ഗാന്ധി രാവിലെ കലക്ടറേറ്റിൽ നടക്കുന്ന ദിശ യോഗത്തിൽ പങ്കെടുക്കുന്നതിനൊപ്പം വനം വകുപ്പ് ആർ.ആർ.ടിക്ക് ആവശ്യമായ അത്യാധുനിക ഉപകരണങ്ങൾ കൈമാറുകയും ചെയ്യും. ജെ.എസ്.ഡബ്ല്യൂ.വിന്റെ സി.എസ്.ആർ. ഫണ്ട് മുഖേനയാണ് ഈ ഉപകരണങ്ങൾ ലഭ്യമാക്കുന്നത്.

തുടർന്നുള്ള ദിവസങ്ങളിലും പ്രിയങ്ക ഗാന്ധി മണ്ഡലത്തിലെ വിവിധ പരിപാടികളിൽ പങ്കെടുക്കും. 27-ന് കാളികാവ് സർവീസ് കോ-ഓപറേറ്റിവ് ബാങ്കിന്റെ ലാബ് ഉദ്ഘാടനവും തിരുവമ്പാടിയിൽ എം.ഇ.എസ് സ്കൂളിന്റെ സിൽവർ ജൂബിലി ആഘോഷവും അവർ നിർവഹിക്കും. ചിപ്പിലിതോട് ചുരം ബൈപ്പാസ് റോഡ് പ്രദേശവും അവർ സന്ദർശിക്കും. 28-ന് ബൈരക്കുപ്പ പാലം പദ്ധതി പ്രദേശം സന്ദർശിക്കുന്ന പ്രിയങ്ക ഗാന്ധി, പുൽപള്ളിയിൽ കടുവ ആക്രമണത്തിൽ കൊല്ലപ്പെട്ട കൂമന്റെ വസതിയിലും എത്തും. കൂടാതെ, മുസ്ലിം ലീഗ് ദുരന്ത ബാധിതർക്കായി നിർമിച്ചു നൽകിയ വീടുകളുടെ താക്കോൽ ദാന ചടങ്ങിലും അവർ പങ്കുചേരും.

article-image

cdvdfg

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed