രമേശ് ചെന്നിത്തല സമുദായ ആസ്ഥാനം സന്ദർശിച്ചതിൽ തെറ്റില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ


ശാരിക l കേരളം

രമേശ് ചെന്നിത്തല സമുദായ ആസ്ഥാനം സന്ദർശിച്ചതിൽ തെറ്റില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കോട്ടയത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രമേശ് ചെന്നിത്തല തന്റെ നേതാവാണെന്നും സമുദായ ആസ്ഥാനങ്ങൾ സന്ദർശിക്കുന്നതിൽ അസ്വാഭാവികതയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കോൺഗ്രസ് എതിർക്കുന്നത് വർഗീയതയെ മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സർക്കാർ ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് സതീശൻ ആരോപിച്ചു. ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് മൂന്ന് വർഷം പൂഴ്ത്തിവെച്ച ശേഷമാണ് ഇപ്പോൾ പ്രഖ്യാപനങ്ങൾ നടത്തുന്നത്. പിൻവാതിൽ നിയമനങ്ങളിൽ റെക്കോർഡിട്ട സർക്കാരാണ് ഇപ്പോൾ പി.എസ്.സി പ്രായപരിധി വർദ്ധിപ്പിച്ചത്. ഇത് ഉദ്യോഗാർത്ഥികളെ വഞ്ചിക്കുന്ന നീക്കമാണെന്നും അദ്ദേഹം പറഞ്ഞു. ഡാറ്റാ മോഷണം ആര് നടത്തിയാലും തെറ്റാണെന്നും, പ്രധാനമന്ത്രി ചെയ്യുന്നത് മുഖ്യമന്ത്രിയും ആവർത്തിക്കുകയാണോ എന്നും അദ്ദേഹം ചോദിച്ചു. പ്രസംഗിച്ച് നടക്കാതെ, അന്വേഷണത്തിന് ഉത്തരവിട്ട കേസുകളിൽ നടപടിയെടുക്കാൻ ആരോഗ്യ മന്ത്രി തയ്യാറാകണമെന്നും അദ്ദേഹം പരിഹസിച്ചു.

മുഖ്യമന്ത്രി പിണറായി വിജയൻ നടൻ മോഹൻലാലുമായി നടത്തിയ അഭിമുഖത്തെയും സതീശൻ വിമർശിച്ചു. മുൻപ് ഉമ്മൻ ചാണ്ടി നടത്തിയ പരിപാടിയുടെ പേരെങ്കിലും മാറ്റാമായിരുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വാർത്താ സമ്മേളനങ്ങളിൽ പോലും മറുപടി പറയാത്ത മുഖ്യമന്ത്രി ഇങ്ങനെയെങ്കിലും ഒന്ന് ചിരിച്ചല്ലോ എന്നും അദ്ദേഹം പറഞ്ഞു. ശബരിമല തന്ത്രിയുടെ അറസ്റ്റുമായി ബന്ധപ്പെട്ട കാര്യത്തിൽ, ഒരു പൗരന് ലഭിക്കേണ്ട പരിരക്ഷ അദ്ദേഹത്തിനുണ്ടെന്നും തെളിവില്ലെന്ന് കോടതി തന്നെ വ്യക്തമാക്കിയതാണെന്നും സതീശൻ ചൂണ്ടിക്കാട്ടി.

article-image

fsdf

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed