മാത്യു ബേബിക്ക് യുണൈറ്റഡ് പേരെന്റ്സ് പാനൽ യാത്രയയപ്പ് നൽകി
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: ദീർഘകാലത്തെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന യുണൈറ്റഡ് പാരന്റ് പാനലിന്റെ (UPP) സ്ഥാപക നേതാക്കളിലൊരാളായ മാത്യു ബേബിക്കും ഭാര്യ എലിസബത്ത് ടീച്ചർക്കും യു.പി.പി യാത്രയയപ്പ് നൽകി. മനാമ ഔറ ആർട്‌സിൽ സംഘടിപ്പിച്ച ചടങ്ങിൽ പ്രവാസി സമൂഹത്തിലെ നിരവധി പ്രമുഖർ പങ്കെടുത്തു.
ഇന്ത്യൻ സ്കൂളിന്റെ വികസന പ്രവർത്തനങ്ങളിലും സാധാരണക്കാരായ രക്ഷിതാക്കൾക്ക് ആശ്വാസമാകുന്ന നിരവധി തീരുമാനങ്ങൾ ആസൂത്രണം ചെയ്യുന്നതിലും അദ്ദേഹം വഹിച്ച പങ്ക് യോഗത്തിൽ സംസാരിച്ച നേതാക്കൾ അനുസ്മരിച്ചു. ഇന്ത്യൻ സ്കൂളിലെ മുതിർന്ന അധ്യാപികയായാണ് എലിസബത്ത് ടീച്ചർ സേവനമനുഷ്ഠിച്ചിരുന്നത്.
യു.പി.പി ചെയർമാൻ ഡോക്ടർ സുരേഷ് സുബ്രഹ്മണ്യം അധ്യക്ഷത വഹിച്ച ചടങ്ങിൽ, യു.പി.പി രക്ഷാധികാരിയും ഇന്ത്യൻ സ്കൂൾ മുൻ ചെയർമാനുമായ എബ്രഹാം ജോൺ മാത്യു ബേബിക്ക് സ്നേഹോപഹാരം കൈമാറി. ജാവേദ് പാഷ സ്വാഗതവും സെക്രട്ടറി ജ്യോതിഷ് പണിക്കർ നന്ദിയും പറഞ്ഞു.
ഇന്ത്യൻ സ്കൂൾ എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം ബിജു ജോർജ്ജ്, യു.പി.പി ജനറൽ കൺവീനർ അനിൽ യു.കെ, സാമൂഹ്യപ്രവർത്തകൻ എസ്.വി. ബഷീർ, എഫ്.എം. ഫൈസൽ, ഡോക്ടർ ശ്രീദേവി, അബ്ബാസ് സേഠ്, റിഷാദ് തുടങ്ങി നിരവധി നേതാക്കൾ ആശംസകൾ അർപ്പിച്ചു. സ്നേഹോഷ്മളമായ ഈ യാത്രയയപ്പിനും ഇന്ത്യൻ സ്കൂൾ എന്ന മഹാപ്രസ്ഥാനത്തിന്റെ ഭാഗമായി പ്രവർത്തിക്കാൻ കഴിഞ്ഞതിനും മാത്യു ബേബിയും എലിസബത്ത് ടീച്ചറും മറുപടി പ്രസംഗത്തിൽ നന്ദി രേഖപ്പെടുത്തി.
adsdasf


