വോയ്‌സ് ഓഫ് ട്രിവാൻഡ്രം 'ഭാഷാഘോഷം' ഓൺലൈൻ ക്വിസ് മത്സരം സംഘടിപ്പിച്ചു


പ്രദീപ് പുറവങ്കര I ബഹ്റൈൻ

മനാമ: അന്താരാഷ്ട്ര മാതൃഭാഷാ ദിനാചരണത്തിന്റെ ഭാഗമായി വോയ്‌സ് ഓഫ് ട്രിവാൻഡ്രം – ബഹ്‌റൈൻ ഫോറം (VOT) സംഘടിപ്പിച്ച 'ഭാഷാഘോഷം സീസൺ-1' ഓൺലൈൻ ക്വിസ് മത്സരം ശ്രദ്ധേയമായി. മാതൃഭാഷയുടെ മഹത്വവും ഭാഷാസ്നേഹവും പ്രവാസി മലയാളി സമൂഹത്തിനിടയിൽ ഉയർത്തിപ്പിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.

ഭാഷയുടെ ചരിത്രം, സാഹിത്യം, സംസ്‌കാരം എന്നീ മേഖലകളെ ആസ്പദമാക്കി നടന്ന മത്സരത്തിൽ വിവിധ പ്രായവിഭാഗങ്ങളിൽ നിന്നുള്ള നിരവധി പേർ ആവേശത്തോടെ പങ്കെടുത്തു. പരിപാടി വിജയകരമായി പൂർത്തിയാക്കിയതിൽ വി.ഒ.ടി പ്രസിഡന്റ് സിബി കുര്യൻ തോമസ്, ജനറൽ സെക്രട്ടറി വിനീഷ് ശിവദാസൻ എന്നിവർ സന്തോഷം രേഖപ്പെടുത്തുകയും മത്സരാർത്ഥികളെ അഭിനന്ദിക്കുകയും ചെയ്തു. വി.ഒ.ടി വൈസ് പ്രസിഡന്റും മീഡിയ സെൽ കൺവീനറുമായ ആനന്ദ് വേണുഗോപാൽ നായർ മത്സരത്തിന്റെ രൂപകല്പനയും ഏകോപനവും നിർവഹിച്ചു. ഭാഷയും അറിവും പ്രോത്സാഹിപ്പിക്കുന്ന ഇത്തരം വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ വരും വർഷങ്ങളിലും തുടരുമെന്ന് ഭാരവാഹികൾ അറിയിച്ചു.

article-image

dgtfdfg

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed