കെ സി എ - ബി എഫ് സി റമദാൻ ക്രിക്കറ്റ് ടൂർണമെന്റ് 26-ന് തുടങ്ങും
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: കേരള കാത്തലിക് അസോസിയേഷനും (കെ സി എ) ബി എഫ് സി ബഹ്‌റൈനും സംയുക്തമായി സംഘടിപ്പിക്കുന്ന റമദാൻ സോഫ്റ്റ്‌ബോൾ ക്രിക്കറ്റ് ടൂർണമെന്റ് ഫെബ്രുവരി 26-ന് ആരംഭിക്കും. സെഗ്‍യ്യയിലെ കെ സി എ ഗ്രൗണ്ടിൽ രാത്രി ഏഴ് മണി മുതലാണ് മത്സരങ്ങൾ നടക്കുകയെന്ന് സംഘാടകർ അറിയിച്ചു.
സ്‌പോർട്‌സ് സെക്രട്ടറി നിക്സൺ വർഗീസ്, ടൂർണമെന്റ് കൺവീനർ ആന്റോ ജോസഫ് എന്നിവരുടെ നേതൃത്വത്തിലുള്ള വിപുലമായ സംഘാടക സമിതിയാണ് മത്സരങ്ങൾ നിയന്ത്രിക്കുന്നത്. അഞ്ച് ഓവർ ലീഗ് അടിസ്ഥാനത്തിൽ നടക്കുന്ന ടൂർണമെന്റിൽ 20-ലധികം ടീമുകൾ മാറ്റുരയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആറ് കളിക്കാരും മൂന്ന് സബ്സ്റ്റിറ്റ്യൂട്ടുകളും ഉൾപ്പെടുന്നതാണ് ഒരു ടീം. 25 ദിനാറാണ് രജിസ്ട്രേഷൻ ഫീസ്.
വിജയികൾക്ക് 300 ഡോളറും വിന്നേഴ്സ് ട്രോഫിയും, രണ്ടാം സ്ഥാനക്കാർക്ക് 150 ഡോളറും റണ്ണർ-അപ്പ് ട്രോഫിയും സമ്മാനമായി ലഭിക്കും. കൂടാതെ ബെസ്റ്റ് ബൗളർ, ബെസ്റ്റ് ബാറ്റർ, മാൻ ഓഫ് ദി ഫൈനൽ തുടങ്ങിയ വ്യക്തിഗത പുരസ്കാരങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.
രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കുമായി 39719888 (ആന്റോ ജോസഫ്), 39790112 (നിക്സൺ വർഗീസ്) എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
dsfsf


