വിമൻ എക്രോസ്സ് കമ്മ്യൂണിറ്റി ബസാർ ശ്രദ്ധേയമായി


പ്രദീപ് പുറവങ്കര I ബഹ്റൈൻ

മനാമ: സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി 'വിമൻ എക്രോസ്സ്' സംഘടിപ്പിച്ച കമ്മ്യൂണിറ്റി ബസാർ കെ.സി.എ ഹാളിൽ വിജയകരമായി നടന്നു. സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ടവർക്കും ബുദ്ധിമുട്ടനുഭവിക്കുന്നവർക്കും കൈത്താങ്ങാവുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. ബസാറിലൂടെ അർഹരായ നിരവധി വ്യക്തികൾക്ക് ആഹാരം, വസ്ത്രം, മറ്റ് നിത്യോപയോഗ സാധനങ്ങൾ എന്നിവ ലഭ്യമാക്കി.

കെ.സി.എ പ്രസിഡന്റ് ജെയിംസ് ജോൺ ബസാർ ഉദ്ഘാടനം ചെയ്തു. സമൂഹത്തിലെ ആവശ്യക്കാരെ പിന്തുണയ്ക്കുന്ന ഇത്തരം പ്രവർത്തനങ്ങൾ മാനവിക മൂല്യങ്ങൾക്കും സാമൂഹിക ഐക്യത്തിനും കരുത്തേകുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.

article-image

പരിപാടിയിൽ സയ്യിദ് ഹനീഫ് (Light of Kindness), രഘു പ്രകാശ് (ഡബ്ല്യു.എം.സി ചെയർമാൻ), ബാബു തങ്കളത്തിൽ (ഡബ്ല്യു.എം.സി പ്രസിഡന്റ്), എബ്രഹാം സാമുവൽ (ഡബ്ല്യു.എം.സി അഡ്വൈസറി ബോർഡ് ചെയർമാൻ), ഫസൽ (ബി.കെ.എസ്.എഫ്) എന്നിവർ അതിഥികളായി പങ്കെടുത്തു.

വിമൻ എക്രോസ്സ് ടീമിന്റെ ദിവസങ്ങൾ നീണ്ട കഠിനാധ്വാനത്തിന്റെയും കൂട്ടായ്മയുടെയും വിജയമാണിതെന്ന് സ്ഥാപക സുമിത്ര പ്രവീൺ പറഞ്ഞു. പരിപാടിക്ക് പിന്തുണ നൽകിയ സുമനസ്സുകൾക്കും സന്നദ്ധ പ്രവർത്തകർക്കും സിമി അശോക് നന്ദി രേഖപ്പെടുത്തി. വരും ദിവസങ്ങളിലും സമാനമായ ക്ഷേമപ്രവർത്തനങ്ങൾ തുടരുമെന്ന് സംഘാടകർ അറിയിച്ചു.

article-image

sdfsf

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed