'ലവ് ജിഹാദ് കെട്ടുകഥയല്ല'; മുഖ്യമന്ത്രിക്ക് ഇഷ്ടമില്ലെങ്കിൽ സിനിമ കാണണ്ടെന്ന് രാജീവ് ചന്ദ്രശേഖർ
ഷീബ വിജയൻ
ന്യൂഡൽഹി: 'കേരള സ്റ്റോറി'യുടെ രണ്ടാം ഭാഗത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ ഉന്നയിച്ച വിമർശനങ്ങൾക്ക് മറുപടിയുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ആവിഷ്കാര സ്വാതന്ത്ര്യം എല്ലാവർക്കുമുണ്ടെന്നും മുഖ്യമന്ത്രിക്ക് ഇഷ്ടമല്ലെങ്കിൽ സിനിമ കാണേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. ലവ് ജിഹാദ് ഒരു കെട്ടുകഥയല്ലെന്നും കേരളത്തിൽ ഇത് നടക്കുന്നുണ്ടെന്ന് ചിലർ തന്നോട് നേരിട്ട് പറഞ്ഞിട്ടുണ്ടെന്നും രാജീവ് ചന്ദ്രശേഖർ ആരോപിച്ചു. വോട്ട് ബാങ്കിന് വേണ്ടി മുഖ്യമന്ത്രി മൗനം പാലിക്കുകയാണെന്നും വികസനത്തിന് പകരം ഗാസയെയും ഹമാസിനെയും കുറിച്ചാണ് അദ്ദേഹം സംസാരിക്കുന്നതെന്നും ബിജെപി അധ്യക്ഷൻ കുറ്റപ്പെടുത്തി.
asassa


