ബഹ്‌റൈൻ ഓട്ടം ഫെയർ സമാപിച്ചു: പത്ത് ദിവസത്തിനിടെ എത്തിയത് രണ്ട് ലക്ഷത്തിലധികം സന്ദർശകർ
പ്രദീപ് പുറവങ്കര I ബഹ്റൈൻ:
ബഹ്‌റൈൻ എക്സിബിഷൻ വേൾഡിൽ പത്ത് ദിവസമായി നടന്നു വന്ന മുപ്പത്തിയാറാമത് ഓട്ടം ഫെയർ വൻ ജനപങ്കാളിത്തത്തോടെ സമാപിച്ചു. ശനിയാഴ്ച അവസാനിച്ച മേളയിൽ രണ്ട് ലക്ഷത്തിലധികം സന്ദർശകർ എത്തിയതായാണ് കണക്കുകൾ. 24 രാജ്യങ്ങളിൽ നിന്നുള്ള അറുന്നൂറിലധികം പ്രദർശകർ ഇത്തവണ മേളയിൽ തങ്ങളുടെ ഉൽപ്പന്നങ്ങളുമായി പങ്കെടുത്തു. ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള പ്രദർശകരുടെ ശക്തമായ സാന്നിധ്യമാണ് ഇത്തവണത്തെ പ്രത്യേകത. യു.എ.ഇയിൽ നിന്ന് 87-ഉം, കുവൈറ്റിൽ നിന്ന് 63-ഉം, ഒമാനിൽ നിന്ന് 57-ഉം, ഖത്തറിൽ നിന്ന് 31-ഉം, സൗദി അറേബ്യയിൽ നിന്ന് 10-ഉം പ്രദർശകർ മേളയുടെ ഭാഗമായി.
ബഹ്‌റൈന്റെ വിനോദസഞ്ചാര വാണിജ്യ മേഖലകളെ ശക്തിപ്പെടുത്തുന്നതിൽ ഇത്തരം വൻകിട പ്രദർശനങ്ങൾ വഹിക്കുന്ന പങ്ക് നിർണ്ണായകമാണെന്ന് ബഹ്‌റൈൻ ടൂറിസം ആൻഡ് എക്സിബിഷൻ അതോറിറ്റി ഡെപ്യൂട്ടി ചീഫ് എക്സിക്യൂട്ടീവ് ദാന അൽ സാദ് അഭിപ്രായപ്പെട്ടു. മുൻവർഷത്തെ അപേക്ഷിച്ച് മേളയിൽ വലിയ മുന്നേറ്റമാണ് ഇത്തവണ ഉണ്ടായത്. വിൽപ്പനയിൽ മാത്രം 112.6 ശതമാനത്തിന്റെ വർദ്ധനവ് രേഖപ്പെടുത്തി. പ്രദർശകരുടെ എണ്ണത്തിൽ 15.7 ശതമാനവും പ്രദർശന സ്ഥലത്തിന്റെ വിസ്തൃതിയിൽ 40 ശതമാനവും വർദ്ധനവുണ്ടായിട്ടുണ്ട്. അടുത്ത വർഷത്തെ ഓട്ടം ഫെയർ 2027 ജനുവരി 21 മുതൽ 30 വരെ നടക്കുമെന്നും അധികൃതർ അറിയിച്ചു.
്ു്ിു


