അൽ ഹുദാ തഅ്‌ലീമുൽ ഖുർആൻ മർകസ് വിദ്യാർത്ഥികൾക്കായി പഠന-വിനോദ യാത്ര സംഘടിപ്പിച്ചു
പ്രദീപ് പുറവങ്കര / മനാമ
സമസ്‌ത ബഹ്‌റൈൻ ഗുദൈബിയ ഏരിയ അൽ ഹുദാ തഅ്‌ലീമുൽ ഖുർആൻ മർകസിലെ വിദ്യാർത്ഥികൾക്കായി പുതുവത്സര ദിനത്തിൽ പഠന-വിനോദ യാത്ര സംഘടിപ്പിച്ചു. രാവിലെ 9 മണി മുതൽ രാത്രി 9 മണി വരെ നീണ്ടുനിന്ന യാത്രയിൽ വിജ്ഞാനപ്രദവും വിനോദകരവുമായ നിരവധി കേന്ദ്രങ്ങൾ വിദ്യാർത്ഥികൾ സന്ദർശിച്ചു.
അൽ ദസ്മ ബേക്കറി ഫാക്ടറി, അൽ ജസ്റ ഓർഗാനിക് ഫാം, ഷെയ്ഖ് ഈസ മ്യൂസിയം, ദുറത്തുല്‍ ബഹ്‌റൈൻ, അദാരി പാർക്ക് എന്നിവിടങ്ങളിലായിരുന്നു സന്ദർശനം. അൽ ജസ്റ ഓർഗാനിക് ഫാമിൽ വെച്ച് കൃഷിരീതികളെക്കുറിച്ചും വിളവെടുപ്പിനെക്കുറിച്ചും വിദ്യാർത്ഥികൾക്ക് പ്രായോഗിക അറിവുകൾ പകർന്നു നൽകി.
മർകസ് സദർ മുഅല്ലിം അസ്‌ലം ഹുദവി, ഉസ്താദുമാരായ സൈദു മുഹമ്മദ്, വഹബി ഫായിസ് ഫൈസി, മുസ്തഫ മൗലവി എന്നിവർ വിദ്യാർത്ഥികൾക്ക് മാർഗനിർദേശം നൽകി. മുഹമ്മദ് ജംഷി, ഖലീൽ റഹ്‌മാൻ വാരം, ഇസ്മായിൽ പറമ്പത്ത്, മുഹമ്മദ് കുഞ്ഞി തുടങ്ങിയവർ ടൂർ കോർഡിനേറ്റർമാരായും മഹ്മൂദ് മാട്ടൂൽ, സനാഫ് റഹ്‌മാൻ എന്നിവർ കമ്മിറ്റി ഭാരവാഹികളായും യാത്രയ്ക്ക് നേതൃത്വം നൽകി.
വരും തലമുറയ്ക്ക് കൃഷിയുടെയും ചരിത്രത്തിന്റെയും പ്രാധാന്യം മനസ്സിലാക്കാൻ ഈ യാത്ര സഹായകമായി. റമളാന് ശേഷം മർകസിലേക്ക് പുതിയ അഡ്മിഷൻ ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു.
dgdg

