ബഹ്‌റൈനിൽ വീണ്ടും അതിശൈത്യം
പ്രദീപ് പുറവങ്കര / മനാമ
ബഹ്‌റൈനിൽ ശൈത്യം വീണ്ടും കഠിനമാകുന്നു. ഇന്ന് മുതൽ രാജ്യത്ത് വടക്കൻ കാറ്റ് ശക്തമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. വടക്കുപടിഞ്ഞാറൻ കാറ്റ് സജീവമാകുന്നതോടെ വരും ദിവസങ്ങളിൽ താപനില ക്രമാതീതമായി താഴാനും രാജ്യത്തുടനീളം തണുപ്പ് വർധിക്കാനും സാധ്യതയുണ്ട്.
തിങ്കളാഴ്ചയോടെ ശൈത്യം അതിന്റെ ഉച്ചസ്ഥായിയിലെത്തുമെന്നാണ് കാലാവസ്ഥാ പ്രവചനം വ്യക്തമാക്കുന്നത്. ശക്തമായ കാറ്റും തണുപ്പും തിരിച്ചെത്തുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു. കൃത്യമായ ഇടവേളകളിൽ പുറപ്പെടുവിക്കുന്ന കാലാവസ്ഥാ അറിയിപ്പുകൾ ശ്രദ്ധിക്കണമെന്നും തണുപ്പിനെ പ്രതിരോധിക്കാൻ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
dfg

