ലോക റെക്കോർഡ് ലക്ഷ്യമിട്ട് ഇന്ത്യൻ സ്കൂൾ: 3,500 വിദ്യാർഥികളെ അണിനിരത്തി മനുഷ്യ പതാക
ഷീബ വിജയ൯
മനാമ: ഇന്ത്യൻ സ്‌കൂൾ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഗോൾഡൻ ബുക്ക് ഓഫ് വേൾഡ് റെക്കോർഡിൽ ഇടം നേടുന്നതിനുള്ള ബൃഹത്തായ പരിപാടിക്ക് റിഫ കാമ്പസ് ഒരുങ്ങുന്നു. ഡിസംബർ 15 തിങ്കളാഴ്ച രാവിലെ 9 മണിക്ക് നടക്കുന്ന ചടങ്ങിൽ, 54-ാമത് ബഹ്‌റൈൻ ദേശീയ ദിനം ആഘോഷിക്കുന്ന ഈ വേളയിൽ രാജ്യത്തോടുള്ള സ്നേഹാദരവായി ഏകദേശം 3,500 വിദ്യാർഥികളെ ഉൾപ്പെടുത്തി ബഹ്‌റൈൻ ദേശീയ പതാകയുടെ മനുഷ്യ രൂപരേഖ കാമ്പസ് ഗ്രൗണ്ടിൽ തീർക്കും. കഴിഞ്ഞ ഏഴര പതിറ്റാണ്ടുകളായി ഇന്ത്യൻ സ്കൂളിന് ഈ രാജ്യം നൽകിയ പിന്തുണയ്ക്കും പ്രോത്സാഹനത്തിനും നന്ദി പ്രകടിപ്പിക്കുന്നതിനുമായാണ് ഈ പരിപാടി രൂപകൽപ്പന ചെയ്തിരിക്കുന്നത്. പ്രധാന മനുഷ്യ പതാക രൂപീകരണത്തിന് പുറമെ, ഇന്ത്യൻ സ്കൂൾ ഒരേ ദിവസം മൂന്ന് റെക്കോർഡ് നേട്ടങ്ങൾ കൂടി കൈവരിക്കാൻ ലക്ഷ്യമിടുന്നുണ്ട്. ഒരു ദേശീയ പതാകയുടെ ഏറ്റവും വലിയ മനുഷ്യ ചിത്രീകരണം, ഒരേസമയം ഏറ്റവും കൂടുതൽ ആളുകൾ ദേശീയ പതാകയെ വന്ദിക്കുന്നത്, ഒരേ സമയം മൂന്ന് ഭാഷകളിൽ ഏറ്റവും കൂടുതൽ കുട്ടികൾ ദേശീയ ഗാനം ആലപിക്കുന്നത് എന്നിവയാണവ.
asddsdsa
